പ​ക്ഷം പി​ടി​ച്ചു​ള്ള തീ​രു​മാ​ന​മു​ണ്ടാ​കി​ല്ല: തി​രു​വ​ഞ്ചൂ​ർ

01:36 AM Dec 27, 2021 | Deepika.com
കോ​ട്ട​യം: അ​ച്ച​ട​ക്ക സ​മി​തി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് പ​ക്ഷം പി​ടി​ച്ചു​ള്ള തീ​രു​മാ​ന​മു​ണ്ടാ​കി​ല്ലെ​ന്ന് കെ​പി​സി​സി അ​ച്ച​ട​ക്ക സ​മി​തി അ​ധ്യ​ക്ഷ​ൻ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ. അ​ച്ച​ട​ക്ക​സ​മി​തി അ​ധ്യ​ക്ഷ​നാ​യി നി​യ​മി​ത​നാ​യ ശേ​ഷം കോ​ട്ട​യ​ത്ത് ന​ട​ത്തി​യ പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​നാ​ധി​പ​ത്യ​പ​ര​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന കോ​ണ്‍​ഗ്ര​സി​ൽ പാ​ർ​ട്ടി​യെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​യി​ൽ ഉ​റ​ച്ചു നി​ൽ​ക്കും. വേ​ഗ​ത്തി​ൽ ന​ട​പ​ടി​യെ​ന്ന​തി​ന് പ്രാ​ധാ​ന്യം ന​ൽ​കും. ആ​ർ​ക്കെ​തി​രേ പ​രാ​തി​യു​ണ്ടാ​യാ​ലും ന​ട​പ​ടി ആ​വ​ശ്യ​മെ​ങ്കി​ൽ എ​ടു​ക്കും. ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്തി​ക​ളേ​ക്കാ​ൾ പാ​ർ​ട്ടി​യു​ടെ ന​ന്മ​യി​ൽ അ​ധി​ഷ്ഠി​ത​മാ​യി​ട്ടാ​കും പ്ര​വ​ർ​ത്ത​നം.

തി​ങ്ക​ളാ​ഴ്ച ചേ​രു​ന്ന യോ​ഗ​ത്തി​ൽ പ​ദ​വി ഏ​റ്റെ​ടു​ത്ത​ശേ​ഷം മ​റ്റു ര​ണ്ട് അം​ഗ​ങ്ങ​ളു​മാ​യി ച​ർ​ച്ച ചെ​യ്ത് കാ​ര്യ​ങ്ങ​ൾ മു​ന്നോ​ട്ടു കൊ​ണ്ടു പോ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.