മു​സ​ഫ​ർ​പൂ​രി​ൽ ഫാ​ക്ട​റി​യി​ലെ ബോ​യി​ല​ർ പൊ​ട്ടി​ത്തെ​റി​ച്ച് ആ​റ് മ​ര​ണം

11:14 PM Dec 26, 2021 | Deepika.com
മു​സ​ഫ​ർ​പു​ർ: ബി​ഹാ​റി​ലെ മു​സ​ഫ​ർ​പൂ​രി​ൽ ഫാ​ക്ട​റി​യി​ലെ ബോ​യി​ല​ർ പൊ​ട്ടി​ത്തെ​റി​ച്ച് ആ​റ് പേ​ർ മ​രി​ച്ചു. 12 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബേ​ല ഏ​രി​യ​യി​ലെ നൂ​ഡി​ൽ​സ് നി​ർ​മാ​ണ ഫാ​ക്ട​റി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​പ​ക​ട കാ​ര​ണം വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​താ​യും മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് നാ​ല് ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ അ​റി​യി​ച്ചു.