പനാജി: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് സമനില. ജംഷഡ്പൂരിനെതിരായ മത്സരത്തിൽ 1-1നാണ് ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചത്. പിന്നിൽനിന്നശേഷം മലയാളി താരം സഹൽ സമദിലൂടെയാണ് കേരളം സമനില ഗോൾ കണ്ടെത്തിയത്.
14-ാം മിനിറ്റിൽ ഗ്രെഗ് സ്റ്റീവാർട്സിലൂടെ ജംഷഡ്പൂർ കേരളത്തിന്റെ വല കുലുക്കി. ഫ്രീകിക്ക് ഗോളാക്കി മാറ്റുകയായിരുന്നു സ്റ്റീവാർട്. ഇതോടെ ഉണർന്നു കളിച്ച കേരളം 27-ാം മിനിറ്റിൽ സഹലിലൂടെ ഗോൾ മടക്കി. പിന്നീട് ഇരുടീമുകളും വാശിയോടെ മുന്നേറിയിട്ടും ഗോൾ മാത്രം പിറന്നില്ല.
ഇതോടെ 13 പോയിന്റുമായി ലീഗിൽ കേരളം മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്. 13 പോയിന്റ് തന്നെയുള്ള ജംഷഡ്പുർ രണ്ടാം സ്ഥാനത്തുമാണ്.
കേരള ബ്ലാസ്റ്റേഴ്സിന് സമനില
10:20 PM Dec 26, 2021 | Deepika.com