കി​റ്റ​ക്സ് തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ക്ര​മ​ണം: 24 പേ​ർ അ​റ​സ്റ്റി​ൽ

09:45 PM Dec 26, 2021 | Deepika.com
കൊ​ച്ചി: കി​ഴ​ക്ക​മ്പ​ല​ത്തെ ആ​ക്ര​മ​ണ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി എ​സ്പി കാ​ർ​ത്തി​ക്. കി​റ്റ​ക്സി​ലെ തൊ​ഴി​ലാ​ളി​ക​ളാ​യ 24 പേ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ദ്യ കേ​സി​ൽ 18 പേ​രും ര​ണ്ടാം കേ​സി​ൽ ആ​റ് പേ​രു​മാ​ണ് അ​റ​സ്റ്റി​ലാ​യി​രി​ക്കു​ന്ന​ത്. വ​ധ​ശ്ര​മം, പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്ക​ൽ എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് ഇ​വ​രെ അ​റ​സ്റ്റു ചെ​യ്തി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ 156 പേ​രാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള​ത്. കൂ​ടു​ത​ൽ പേ​രെ തി​ങ്ക​ളാ​ഴ്ച അ​റ​സ്റ്റു ചെ​യ്യു​മെ​ന്നും എ​സ്പി കാ​ർ​ത്തി​ക് പ​റ​ഞ്ഞു.

അ​തേ​സ​മ​യം അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ക്ര​മ​ണം അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ചു. എ​എ​സ്പി അ​നൂ​ജ് പ​ലി​വാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 19 അം​ഗ സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ടീ​മി​ൽ ര​ണ്ട് ഇ​ൻ​സ്പെ​ക്ട​ർ​മാ​രും ഏ​ഴ് എ​സ്ഐ​മാ​രു​മു​ണ്ട്.