സം​സ്ഥാ​ന​ത്ത് 19 പേ​ര്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍

08:29 PM Dec 26, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 19 പേ​ര്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. എ​റ​ണാ​കു​ളം-11, തി​രു​വ​ന​ന്ത​പു​രം-6, തൃ​ശൂ​ര്‍-1, ക​ണ്ണൂ​ര്‍-1 എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​ത്.

എ​റ​ണാ​കു​ള​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍ യു​കെ-3, യു​എ​ഇ-2, അ​യ​ര്‍​ലാ​ന്‍​ഡ്-2, സ്‌​പെ​യി​ന്‍-1, കാ​ന​ഡ-1, ഖ​ത്ത​ര്‍-1, നെ​ത​ര്‍​ലാ​ന്‍​ഡ്-1 എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തി​യ​വ​രാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍ യു​കെ-1, ഖാ​ന-1, ഖ​ത്ത​ര്‍-1 എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തി​യ​വ​രാ​ണ്. മൂ​ന്ന് പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് ഒ​മി​ക്രോ​ണ്‍ ബാ​ധി​ച്ച​ത്.

തൃ​ശൂ​രി​ലു​ള്ള​യാ​ള്‍ യു​എ​ഇ​യി​ല്‍ നി​ന്നും ക​ണ്ണൂ​രി​ലു​ള്ള​യാ​ള്‍ ഷാ​ര്‍​ജ​യി​ല്‍ നി​ന്നും എ​ത്തി​യ​താ​ണ്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ആ​കെ 57 പേ​ര്‍​ക്കാ​ണ് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​ത്.

യു​കെ​യി​ല്‍ നി​ന്നു​മെ​ത്തി​യ 23, 44, 23 വ​യ​സു​കാ​ര്‍, യു​എ​ഇ നി​ന്നു​മെ​ത്തി​യ 28, 24 വ​യ​സു​കാ​ര്‍, അ​യ​ര്‍​ലാ​ന്‍​ഡി​ല്‍ നി​ന്നു​മെ​ത്തി​യ 37 വ​യ​സു​കാ​രി, എ​ട്ട് വ​യ​സു​കാ​രി, സ്‌​പെ​യി​നി​ല്‍ നി​ന്നു​മെ​ത്തി​യ 23 വ​യ​സു​കാ​ര​ന്‍, കാ​ന​ഡ​യി​ല്‍ നി​ന്നു​മെ​ത്തി​യ 30 വ​യ​സു​കാ​ര​ന്‍, ഖ​ത്ത​റി​ല്‍ നി​ന്നു​മെ​ത്തി​യ 37 വ​യ​സു​കാ​ര​ന്‍, നെ​ത​ര്‍​ലാ​ന്‍​ഡി​ല്‍ നി​ന്നു​മെ​ത്തി​യ 26 വ​യ​സു​കാ​ര​ന്‍, എ​ന്നി​വ​ര്‍​ക്കാ​ണ് എ​റ​ണാ​കു​ള​ത്ത് ഒ​മി​ക്രോ​ണ്‍ സ്ഥീ​രീ​ക​രി​ച്ച​ത്.

യു​കെ​യി​ല്‍ നി​ന്നു​മെ​ത്തി​യ 26 വ​യ​സു​കാ​രി, ഖാ​ന​യി​ല്‍ നി​ന്നു​മെ​ത്തി​യ 55 വ​യ​സു​കാ​ര​ന്‍, ഖ​ത്ത​റി​ല്‍ നി​ന്നു​മെ​ത്തി​യ 53 വ​യ​സു​കാ​ര​ന്‍, സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ 58 വ​യ​സു​കാ​രി, 65 വ​യ​സു​കാ​ര​ന്‍, 34 വ​യ​സു​കാ​ര​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് രോ​ഗം സ്ഥീ​രീ​ക​രി​ച്ച​ത്.

യു​എ​ഇ​യി​ല്‍ നി​ന്നും തൃ​ശൂ​രി​ലെ​ത്തി​യ 28 വ​യ​സു​കാ​ര​ന്‍, ഷാ​ര്‍​ജ​യി​ല്‍ നി​ന്നും ക​ണ്ണൂ​രി​ലെ​ത്തി​യ 49 വ​യ​സു​കാ​ര​ന്‍ എ​ന്നി​വ​ര്‍​ക്കു​മാ​ണ് രോ​ഗം സ്ഥീ​രീ​ക​രി​ച്ച​ത്.

സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ല്‍ ഒ​മി​ക്രോ​ണ്‍ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തോ​ടെ എ​ല്ലാ​വ​രും അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് പ​റ​ഞ്ഞു. എ​ല്ലാ​വ​രും ശ​രി​യാ​യ​വി​ധം മാ​സ്‌​ക് ധ​രി​ക്കു​ക​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക​യും വേ​ണം.

വാ​ക്‌​സി​ന്‍ എ​ടു​ക്കാ​ത്ത​വ​ര്‍ ഉ​ട​ന്‍ ത​ന്നെ വാ​ക്‌​സി​ന്‍ എ​ടു​ക്കേ​ണ്ട​താ​ണ്. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും വ​രു​ന്ന​വ​ര്‍ ക്വാ​റ​ന്‍റൈ​ന്‍ വ്യ​വ​സ്ഥ​ക​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണം. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് വ​രു​ന്ന​വ​രും ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്.

എ​ന്തെ​ങ്കി​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണു​ന്ന​വ​ര്‍ ഉ​ട​ന്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ വി​വ​രം അ​റി​യി​ക്കേ​ണ്ട​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.