തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുടമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്ക ദുരീകരിക്കണമെന്ന് സിപിഐ നേതാവ് പ്രകാശ് ബാബു. പദ്ധതി വേണമെന്നാണ് സിപിഐ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
വിശദാംശം അറിയാത്തത് ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. വികസന പദ്ധതികള്‍ ജനങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് നോക്കണമെന്നും പ്രകാശ് ബാബു പറഞ്ഞു.
കെ റെയിൽ സംസ്ഥാനത്തിനാവശ്യമായ പദ്ധതിയാണ്. എന്നാല്‍ പദ്ധതി എങ്ങനെ നടപ്പിലായി വരും എന്ന് വ്യക്തതിയില്ല. അതുകൊണ്ട് ആശങ്കകൾ പരിഹരിച്ച് മാത്രമേ സർക്കാർ മുന്നോട്ട് പോകുവെന്നും പ്രകാശ് ബാബു കൂട്ടിച്ചേർത്തു.
സിൽവർ ലൈനിൽ ജനങ്ങളുടെ ആശങ്ക ദുരീകരിക്കണമെന്ന് സിപിഐ
07:24 PM Dec 26, 2021 | Deepika.com