ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിനെ കൊലപ്പെടുത്തിയത് പ്രതികാരം തീർക്കാനെന്ന് റിമാൻഡ് റിപ്പോർട്ട്. പട്ടണക്കാട്ടെ ആർഎസ്എസ് പ്രവർത്തനെ കൊന്നതിനുള്ള പ്രതികാരമെന്ന് പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ആർഎസ്എസ് നേതാക്കളുടെ അറിവോടെയായിരുന്നു കൊലപാതകം. ചേർത്തലയിൽവച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തത്. രണ്ട് മാസം മുൻപ് ആസൂത്രണം തുടങ്ങിയിരുന്നു. കൊലപ്പെടുത്താൻ ഏഴംഗ സംഘത്തെയും നിയോഗിച്ചിരുന്നു.
കൊലയ്ക്കുശേഷം സംഘാംഗങ്ങൾ രണ്ടു ടീമായി തിരിഞ്ഞ് രക്ഷപ്പെട്ടു. രക്ഷപ്പെടാനും നേതാക്കളുടെ സഹായം ലഭിച്ചിരുന്നു. കേസിൽ 16 പ്രതികളാണ് ഉള്ളതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ദിവസം ഷാനിനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ ആർഎസ്എസ് പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. മണ്ണഞ്ചേരി ഒറ്റകണ്ടത്തിൽ വീട്ടിൽ അതുൽ ഒ.എസ് വയസ് (27), ആര്യാട് തൈവെളി വീട്ടിൽ വിഷ്ണു(28), ആര്യാട് കിഴക്കേവേലിയകത്ത് ഡി. ധനേഷ് (25), മാരാരിക്കുളം തെക്ക് കാടുവെട്ടിയിൽ കെ.യൂ. അഭിമന്യൂ (27), മണ്ണഞ്ചേരി കുന്നുമ്മേൽ വെളി വീട്ടിൽ കെ.യു. സനന്ദ് (36) എന്നിവരാണ് അറസ്റ്റിലായത്.
ഷാൻ വധം ആർഎസ്എസ് നേതാക്കളുടെ അറിവോടെ; കൊന്നത് പ്രതികാരം തീർക്കാൻ
06:52 PM Dec 26, 2021 | Deepika.com