മ​ഹാ​രാ​ഷ്ട്ര​യി​ലെ സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെടെ 51 പേ​ർ​ക്ക് കോ​വി​ഡ്

05:14 PM Dec 26, 2021 | Deepika.com
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ സ്‌​കൂ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെടെ 51 പേ​ര്‍​ക്ക് കോ​വി​ഡ്. അ​ഹ​മ്മ​ദ്‌​ന​ഗ​ര്‍ ജി​ല്ല​യി​ലു​ള്ള ജ​വ​ഹ​ര്‍ ന​വോ​ദ​യ സ്‌​കൂ​ളി​ല്‍ 48 വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പ​ടെ 51 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

മൂ​ന്നു​പേ​ര്‍ സ്‌​കൂ​ളി​ലെ ജീ​വ​ന​ക്കാ​രാ​ണ്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. കു​റ​ച്ച് ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ഈ ​ഈ സ്‌​കൂ​ളി​ലെ 19 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് രോ​ഗം ക​ണ്ടെ​ത്തി​യി​രു​ന്നു. 400ഓ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ഠി​ക്കു​ന്ന സ്‌​കൂ​ള്‍ ആ​ണി​ത്.

വി​ദ്യാ​ര്‍​ഥി​ക​ളെ​യും ജീ​വ​ന​ക്കാ​രെ​യും ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി​യ​താ​യി പാ​ര്‍​ന​ല്‍ താ​ലൂ​ക്ക് ഹെ​ല്‍​ത്ത് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.