മ​ധ്യ​പ്ര​ദേ​ശി​ലും ഹി​മാ​ച​ല്‍​പ്ര​ദേ​ശി​ലും ഒ​മി​ക്രോ​ണ്‍ ബാ​ധി​ത​ർ

03:39 PM Dec 26, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: മ​ധ്യ​പ്ര​ദേ​ശി​ലും ഹി​മാ​ച​ല്‍​പ്ര​ദേ​ശി​ലും ആ​ദ്യ​മാ​യി ഒ​മി​ക്രോ​ണ്‍ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. വി​ദേ​ശ​ത്ത് നി​ന്നും മ​ധ്യ​പ്ര​ദേ​ശി​ല്‍ മ​ട​ങ്ങി​യെ​ത്തി​യ എ​ട്ടു​പേ​ര്‍​ക്കാ​ണ് മ​ധ്യ​പ്ര​ദേ​ശി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ജീ​നോം സീ​ക്വ​ന്‍​സിം​ഗി​നാ​യി അ​യ​ച്ച ഒ​ന്‍​പ​ത് സാം​പി​ളു​ക​ളി​ല്‍ നി​ന്നും ഒ​രു കേ​സാ​ണ് ഹി​മാ​ച​ലി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

മ​ധ്യ​പ്ര​ദേ​ശി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത എ​ട്ട് പേ​രി​ല്‍ മൂ​ന്ന് പേ​ര്‍ അ​മേ​രി​ക്ക​യി​ല്‍ നി​ന്നും ര​ണ്ടു പേ​ര്‍ യു​കെ​യി​ല്‍ നി​ന്നും ര​ണ്ടു​പേ​ര്‍ ടാ​ന്‍​സാ​നി​യ​യി​ല്‍ നി​ന്നും ഒ​രാ​ള്‍ ഖാ​ന​യി​ല്‍ നി​ന്നും വ​ന്ന​വ​രാ​ണ്.

ഇ​വ​രി​ല്‍ ആ​റു പേ​രു​ടെ പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. ബാ​ക്കി​യു​ള്ള ര​ണ്ടു​പേ​ര്‍​ക്ക് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ല.​എ​ങ്കി​ലും ഇ​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ത​ന്നെ തു​ട​രു​ക​യാ​ണ്.

ഹി​മാ​ച​ലി​ല്‍ കാ​ന​ഡ​യി​ല്‍ നി​ന്നും മ​ട​ങ്ങി​യെ​ത്തി​യ യു​വ​തി​യി​ലാ​ണ് ഒ​മി​ക്രോ​ണ്‍ ബാ​ധ ക​ണ്ടെ​ത്തി​യ​ത്.

അ​തേ​സ​മ​യം, രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ ഒ​മി​ക്രോ​ണ്‍ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത് മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ്. 108 പേ​രാ​ണ ഇ​വി​ടെ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. 79 ഒ​മി​ക്രോ​ണ്‍ ബാ​ധി​ത​രു​മാ​യി ഡ​ല്‍​ഹി​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്.