തിരുവനന്തപുരം: സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും. ഗായകന് എംജി ശ്രീകുമാര്‍ സംഗീത നാടക അക്കാദമി ചെയര്‍മാനുമാകും. സിപിഎം സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം.
ഇതുസംബന്ധിച്ച ഉത്തരവ് തിങ്കളാഴ്ച ഇറങ്ങും. സംവിധായകന് കമല്‍ ആണ് നിലവിലെ ചലച്ചിത്ര അക്കാദമി ചെയര്മാന്. 2016ലാണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്. നടി കെപിഎസ്സി ലളിതയാണ് നിലവിലെ സംഗീത അക്കാദമി ചെയര്‍പേഴ്സണ്‍.
രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും
02:46 PM Dec 26, 2021 | Deepika.com