കി​റ്റ​ക്സ് പ​രി​സ​ര​ത്തെ അ​ക്ര​മം യാ​ദൃച്ഛികം; എ​ല്ലാ​വ​രും പ്ര​തി​ക​ള​ല്ല: സാ​ബു എം. ​ജേ​ക്ക​ബ്

11:01 AM Dec 26, 2021 | Deepika.com
കി​ഴ​ക്ക​മ്പ​ല​ത്ത് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി കി​റ്റെ​ക്‌​സ് എം​ഡി സാ​ബു എം. ​ജേ​ക്ക​ബ്. കി​റ്റ​ക്‌​സ് പ​രി​സ​ര​ത്തെ അ​ക്ര​മം യാ​ദൃച്ഛിക​മാ​ണെ​ന്നും അ​ക്ര​മി​ക​ള്‍ ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​രു​വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ള്‍ ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​യി. ത​ട​യാ​നെ​ത്തി​യ സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര​നെ​യും അ​വ​ര്‍ ആ​ക്ര​മി​ച്ചു. അ​ക്ര​മം കൈ​വി​ട്ട​പ്പോ​ഴാ​ണ് പോ​ലീ​സി​നെ വി​ളി​ച്ച​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ല​ഹ​രി​ഉ​പ​യോ​ഗ​ത്തെ മാ​നേ​ജ്‌​മെ​ന്‍റ് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നി​ല്ല. മ​റി​ച്ചു​ള്ള ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്. ക​മ്പ​നി അ​ട​ച്ചു പൂ​ട്ടാ​ന്‍ രാ​ഷ്ട്രി​യ​ക്കാ​ര്‍ ന​ട​ത്തു​ന്ന പ്ര​ചാ​ര​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രി​ക്കു​ന്ന​വ​ര്‍ എ​ല്ലാ​വ​രും പ്ര​തി​ക​ള​ല്ല. മു​പ്പ​തോ​ളം പേ​രാ​ണ് അ​ക്ര​മം ന​ട​ത്തി​യ​ത്. കു​റ്റ​വാ​ളി​ക​ളെ സം​ര​ക്ഷി​ക്കി​ല്ലെ​ന്നും കി​റ്റെ​ക്‌​സ് എം​ഡി അ​റി​യി​ച്ചു.