ബൈ​ക്ക് പാ​ല​ത്തി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു; രാ​ത്രി ന​ട​ന്ന സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത് പു​ല​ർ​ച്ചെ

10:23 AM Dec 26, 2021 | Deepika.com
കോ​ട്ട​യം: ക്രി​സ്മ​സ് ദി​ന​ത്തി​ൽ ബൈ​ക്ക് പാ​ല​ത്തി​ന്‍റെ കൈ​വ​രി​യി​ൽ ഇ​ടി​ച്ച് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. കോ​ട്ട​യം മ​ണ​ർ​കാ​ടി​ന് സ​മീ​പം മാ​ല​ത്താ​ണ് സം​ഭ​വം. മ​ണ​ർ​കാ​ട് കാ​വും​പ​ടി സ്വ​ദേ​ശി ടി.​സി. അ​ര​വി​ന്ദ് (22) ആ​ണ് മ​രി​ച്ച​ത്. ‍ശ​നി​യാ​ഴ്ച രാ​ത്രി ന​ട​ന്ന സം​ഭ​വം ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് പു​റ​ത്ത​റി​ഞ്ഞ​ത്.

മാ​ലം ജം​ഗ്ഷ​നി​ലെ പാ​ല​ത്തി​ൽ രാ​ത്രി 12ഓ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. പാ​ല​ത്തി​ന്‍റെ കൈ​വ​രി​യി​ൽ ഇ​ടി​ച്ചാ​ണ് ബൈ​ക്ക് മ​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് പ​ത്ത​ടി താ​ഴ്ച​യു​ള്ള തോ​ട്ടി​ലേ​ക്ക് അ​ര​വി​ന്ദ് വീ​ണു. രാ​ത്രി​യാ​യ​തി​നാ​ൽ ആ​രും സം​ഭ​വം അ​റി​ഞ്ഞി​ല്ല. ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​പ​ക​ടം നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ അ​ര​വി​ന്ദി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പോ​ലീ​സ് എ​ത്തി മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.