കൊച്ചി: എറണാകുളത്ത് കഞ്ചാവ് സംഘത്തെ ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ ആക്രമണം. നാല് പേർക്ക് വെട്ടേറ്റു. ഒരാളുടെ നില അതീവ ഗുരുതരം. കരുമുകൾ ചെങ്ങാട്ട് കവലയിൽ ക്രിസ്മസ് ദിനത്തിലാണ് സംഭവം നടന്നത്.
ശനിയാഴ്ച ഉച്ചയ്ക്കാണ് ലഹരി വസ്തുക്കൾ ഉപയോഗിച്ചെന്ന് സംശയിച്ചു കുറച്ചുപേരെ നാട്ടുകാർ ചോദ്യം ചെയ്തത്. ഇതിന്റെ പ്രതികാരമെന്നാണം വൈകിട്ടു ഗുണ്ടാസംഘം എത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു.
കാലിന് വെട്ടേറ്റ വേളൂർ സ്വദേശി ആന്റോ ജോർജിനെ ഗുരുതരാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെട്ടേറ്റ മറ്റ് മൂന്നുപേരും ചികിത്സയിലാണ്. സംഭവത്തിൽ ഒരാളെ അമ്പലമേട് പോലീസ് കസ്റ്റഡിയിൽ എടുത്തു.
കഞ്ചാവ് സംഘത്തെ ചോദ്യം ചെയ്തു; നാട്ടുകാർക്ക് നേരെ ആക്രമണം
09:30 AM Dec 26, 2021 | Deepika.com