മണ്ഡലപൂജയോടെ മണ്ഡലകാലത്തിന് ഇന്ന് പരിസമാപ്തി
07:45 AM Dec 26, 2021 | Deepika.com
ശബരിമല: നാല്പത്തി ഒന്ന് ദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലമാസ പൂജകള്‍ക്ക് ഇന്ന് പരിസമാപ്തിയാകും. രാവിലെ 11.50നും ഉച്ചയ്ക്ക് 1.15നും ഇടയിലുള്ള മീനം രാശി മുഹൂര്‍ത്തത്തില്‍ അയ്യപ്പന് തങ്കി അങ്കി ചാര്‍ത്തി ഇന്ന് മണ്ഡലപൂജ നടക്കും. ശേഷം നടയടയ്ക്കും. വൈകുന്നേരം നാലിന് നട തുറക്കും. 6.30-ന് ദീപാരാധന. തുടര്‍ന്ന് പടിപൂജ. അത്താഴപൂജയ്ക്ക് ശേഷം രാത്രി 9.50-ന് ഹരിവരാസനം പാടി 10-ന് നട അടയ്ക്കും. ഇതോടെ ശബരിമല മണ്ഡലകാല ഉത്സവ തീര്‍ഥാടനത്തിന് സമാപനമാകും. മകരവിളക്ക് ഉത്സവത്തിനായി 30-ന് വൈകുന്നേരം അഞ്ചിന് ക്ഷേത്രനട തുറക്കും.