വൈ​റ്റ് ഹൗ​സി​ലെ ആ​ദ്യ ക്രി​സ്മ​സ് ല​ളി​ത​മാ​യി ആ​ഘോ​ഷി​ച്ച് ബൈ​ഡ​ന്‍

03:17 AM Dec 26, 2021 | Deepika.com
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റ​തി​ന് ശേ​ഷം വൈ​റ്റ് ഹൗ​സി​ല്‍ വ​ച്ചു​ള്ള ആ​ദ്യ​ത്തെ ക്രി​സ്മ​സ് ല​ളി​ത​മാ​യി ആ​ഘോ​ഷി​ച്ച് ബൈ​ഡ​ന്‍. വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് വൈ​റ്റ് ഹൗ​സി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ചി​രു​ന്നെ​ങ്കി​ലും കൊ​വി​ഡ് സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ത്ത​വ​ണ ല​ളി​ത​മാ​യി മാ​ത്ര​മാ​യി​രു​ന്നു ആ​ഘോ​ഷം.

ഒ​മി​ക്രൈ​ണ്‍ വൈ​റ​സ് ലോ​ക​ത്ത് പ​ട​ര്‍​ന്നു​പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഉ​ള്‍​പ്പ​ടെ ക​ന​ത്ത നി​ര്‍​ദ്ദേ​ശ​ങ്ങ​ളാ​ണ് മൂ​ന്നോ​ട്ടു​വ​ച്ചി​രി​ക്കു​ന്ന​ത്. കൊ​വി​ഡ് മാ​ര്‍​ഗ നി​ര്‍​ദ്ദേ​ശം പാ​ലി​ച്ച് വേ​ണം ക്രി​സ്മ​സ്, പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ള്‍ ന​ട​ത്ത​ണ​മെ​ന്നാ​ണ് പ്ര​ധാ​ന നി​ര്‍​ദ്ദേ​ശം. ഇ​തു​പ്ര​കാ​ര​മാ​ണ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നും പ്ര​ഥ​മ വ​നി​ത ജി​ല്‍ ബൈ​ഡ​നും ആ​ഘോ​ഷ​ങ്ങ​ൾ ല​ളി​ത​മാ​ക്കി​യ​ത്. അ​മേ​രി​ക്ക​യി​ലും ഒ​മി​ക്രോ​ണ്‍ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജോ ​ബൈ​ഡ​നും ഭാ​ര്യ ജി​ല്‍ ബൈ​ഡ​നും ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന കു​ട്ടി​ക​ള്‍​ക്ക് സ​മ്മാ​ന​ങ്ങ​ളു​മാ​യി എ​ത്തി. ക്രി​സ്മ​സ് സ​മ​യ​ത്ത് പ്ര​ഥ​മ വ​നി​ത​ക​ള്‍ ചി​ല്‍​ഡ്ര​ന്‍​സ് നാ​ഷ​ണ​ല്‍ ഹോ​സ്പി​റ്റ​ല്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന​ത് ദീ​ര്‍​ഘ​കാ​ല​മാ​യു​ള്ള പാ​ര​മ്പ​ര്യ​മാ​ണ്.