സൗ​ദി​യി​ൽ മി​സൈ​ല്‍ ആ​ക്ര​മം: ര​ണ്ട് പേ​ര്‍ മ​രി​ച്ചു

12:50 AM Dec 26, 2021 | Deepika.com
റി​യാ​ദ്: യെ​മ​നി​ലെ സാ​യു​ധ വി​മ​ത സം​ഘ​മാ​യ ഹൂ​തി​ക​ള്‍ സൗ​ദി അ​റേ​ബ്യ​യി​ൽ ന​ട​ത്തി​യ മി​സൈ​ല്‍ ആ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ട് പേ​ര്‍ മ​രി​ച്ചു . ഏ​ഴ് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ര​ണ്ട് ക​ട​ക​ള്‍​ക്കും 12 വാ​ഹ​ന​ങ്ങ​ള്‍​ക്കും ആ​ക്ര​മ​ണ​ത്തി​ല്‍ നാ​ശ​ന​ഷ്‍​ട​ങ്ങ​ളു​ണ്ടാ​യ​താ​യും സൗ​ദി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ആ​ക്ര​മ​ണ​ത്തി​ല്‍ മ​ര​ണ​പ്പെ​ട്ട​വ​രി​ല്‍ ഒ​രാ​ള്‍ സൗ​ദി പൗ​ര​നും മ​റ്റൊ​രാ​ള്‍ യെ​മ​നി​ല്‍ നി​ന്നു​ള്ള പ്ര​വാ​സി​യു​മാ​ണ്. പ​രി​ക്കേ​റ്റ ഏ​ഴ് പേ​രി​ല്‍ ആ​റ് പേ​രും സ്വ​ദേ​ശി​ക​ളാ​ണ് മ​റ്റൊ​രാ​ള്‍ ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​യാ​യ പ്ര​വാ​സി​യാ​ണ്.

ജി​സാ​നി​ലെ സാം​ത ഗ​വ​ര്‍​ണ​റേ​റ്റി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​വി​ടെ മെ​യി​ന്‍ റോ​ഡി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് തൊ​ട്ട​ടു​ത്താ​ണ് ഷെ​ല്‍ പ​തി​ച്ച​തെ​ന്ന് സി​വി​ല്‍ ഡി​ഫ​ന്‍​സ് വ​ക്താ​വ് ല​ഫ് കേ​ണ​ല്‍ മു​ഹ​മ്മ​ദ് അ​ല്‍ ഹ​മ്മാ​ദ് അ​റി​യി​ച്ചു.

വ്യാ​ഴാ​ഴ്‍​ച ന​ജ്റാ​ന് നേ​രെ​യും ഹൂ​തി​ക​ളു​ടെ മി​സൈ​ല്‍ ആ​ക്ര​മ​ണ​മു​ണ്ടാ​യി​രു​ന്നു. ഒ​രു സ്വ​ദേ​ശി​യു​ടെ കാ​റി​ന് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. എ​ന്നാ​ല്‍ ആ​ര്‍​ക്കും പ​രി​ക്കേ​റ്റി​രു​ന്നി​ല്ല.