ഷാ​ൻ വ​ധം: ആ​യു​ധ​ങ്ങ​ൾ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു

06:52 PM Dec 25, 2021 | Deepika.com
ആ​ല​പ്പു​ഴ: എ​സ്ഡി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. കെ.​എ​സ് ഷാ​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ൾ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. അ​ഞ്ച് വാ​ളു​ക​ളാ​ണ് ക​ണ്ടെ​ടു​ത്ത​ത്. ആ​ല​പ്പു​ഴ പു​ല്ലം​കു​ള​ത്തു നി​ന്നാ​ണ് ആ​യു​ധ​ങ്ങ​ൾ ല​ഭി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം പ്ര​തി​ക​ൾ ഉ​പേ​ക്ഷി​ച്ച​വ​യാ​യി​രു​ന്നു ഇ​വ.

ആ​ല​പ്പു​ഴ മ​ണ്ണ​ഞ്ചേ​രി​യി​ല്‍​വ​ച്ചാ​ണ് ഷാ​ന്‍ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ഷാ​ന്‍ സ​ഞ്ച​രി​ച്ച ബൈ​ക്ക് പി​ന്നി​ല്‍​നി​ന്ന് ഇ​ടി​ച്ചു​വീ​ഴ്ത്തി​യ ശേ​ഷം കാ​റി​ലെ​ത്തി​യ സം​ഘം വെ​ട്ടി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഷാ​നി​നെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​ക്കി​യെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.