ക്രി​സ്മ​സ് പ്രാ​ർ​ഥ​ന​യ്ക്കി​ടെ പ​ള്ളി​യി​ൽ ഹി​ന്ദു​ത്വ തീ​വ്ര​വാ​ദി​ക​ളു​ടെ അ​തി​ക്ര​മം

03:53 PM Dec 25, 2021 | Deepika.com
ഗു​രു​ഗ്രാം: ഗു​രു​ഗ്രാ​മി​ൽ ക്രി​സ്മ​സ് പ്രാ​ർ​ഥ​ന​യ്ക്കി​ടെ പ​ള്ളി​യി​ൽ ഹി​ന്ദു​ത്വ തീ​വ്ര​വാ​ദി​ക​ളു​ടെ അ​തി​ക്ര​മം. പ​ട്ടൗ​ഡി​യി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. പ​ള്ളി വ​ള​പ്പി​ൽ ക​യ​റി​യ ഒ​രു സം​ഘ​മാ​ളു​ക​ൾ ജ​യ് ശ്രീ​റാം, ഭാ​ര​ത് മാ​താ കീ ​ജ​യ് എ​ന്നീ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും ചെ​യ്തു.

ഇ​വ​ർ ഗാ​യ​ക​സം​ഘ​ത്തെ ത​ള്ളി​യി​ടു​ക​യും മൈ​ക്ക് ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്തു. പ​ള്ളി​ക്ക് ചു​റ്റും സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. ഇ​ത് പ്രാ​ർ​ത്ഥി​ക്കാ​നും മ​താ​നു​ഷ്ഠാ​ന​ത്തി​നു​മു​ള്ള അ​വ​കാ​ശ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്ന് സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ പ്ര​തി​ക​രി​ച്ചു.

എ​ന്നാ​ൽ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സി​ന് ഇ​തു​വ​രെ പ​രാ​തി​യൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് പ​ട്ടൗ​ഡി സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ അ​മി​ത് കു​മാ​ർ പ​റ​ഞ്ഞു. അ​തി​ക്ര​മ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു.