‌‌പോ​ലീ​സി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച സം​ഭ​വം; അ​ഞ്ച് പേ​ർ ക​സ്റ്റ​ഡി​യി​ൽ

03:27 PM Dec 25, 2021 | Deepika.com
കൊ​ച്ചി: പോ​ലീ​സി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച് പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ അ​ഞ്ച് പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തൃ​ക്കാ​ക്ക​ര പോ​ലീ​സ് ആ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

യു​വാ​വി​നെ മ​ർ​ദി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി​ക​ളാ​ണ് പോ​ലീ​സി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ൽ വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച​ത്. പി​ടി​ച്ച് അ​ക​ത്തി​ട്ടാ​ൽ പോ​ലീ​സി​ന്‍റെ കു​ടും​ബ​ത്ത് കേ​റി നി​ര​ങ്ങു​മെ​ന്ന സി​നി​മ ഡ​യ​ലോ​ഗും വീ​ഡി​യോ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.

ക​ഴി​ഞ്ഞ 12-ാം തീ​യ​തി രാ​ത്രി മു​ണ്ടം​പാ​ലം സ്വ​ദേ​ശി റാ​ഫി​യെ മ​ർ​ദി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളാ​ണ് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​പ്പോ​ൾ വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച​ത്. തൃ​ക്കാ​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ വ​രാ​ന്ത​യി​ലും പു​റ​ത്തു​മാ​യി ചി​ത്രീ​ക​രി​ച്ച വീ​ഡി​യോ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

യു​വാ​ക്ക​ൾ​ക്കെ​തി​രെ പോ​ലീ​സി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.