ഇ​ട​പാ​ടു​കാ​രു​ടെ സ്വ​ർ​ണം ക​വ​ർ​ന്നു; ബാ​ങ്ക് ജീ​വ​ന​ക്കാ​ർ അ​റ​സ്റ്റി​ൽ

02:03 PM Dec 25, 2021 | Deepika.com
പോ​ണ്ടി​ച്ചേ​രി: ഇ​ട​പാ​ടു​കാ​രു​ടെ സ്വ​ർ​ണാ​ഭ​ര​ണം മോ​ഷ്ടി​ച്ച ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റി​ൽ. പോ​ണ്ടി​ച്ചേ​രി കോ-​ഓ​പ്പ​റേ​റ്റീ​വ് അ​ർ​ബ​ൻ ബാ​ങ്കി​ലെ കാ​ഷ്യ​റെ​യും അ​സി​സ്റ്റ​ന്‍റ് കാ​ഷ്യ​റെ​യു​മാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ബാ​ങ്കി​ൽ പ​ണ​യം വ​ച്ച സ്വ​ർ​ണം തി​രി​കെ​യെ​ടു​ക്കാ​ൻ ഒ​രാ​ൾ എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​യാ​ൾ​ക്ക് ല​ഭി​ച്ച​ത് മു​ക്കു​പ​ണ്ട​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ൾ ബാ​ങ്കി​ന്‍റെ ഉ​ന്ന​ത​ഉ​ദ്യോ​ഗ​സ്ഥ​ർ പ​രാ​തി ന​ൽ​കി. ഇ​തേ​തു​ട​ർ​ന്ന് ന​ട​ത്തി​യ സ​മ​ഗ്ര​മാ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ള്ള​ത്ത​രം പു​റ​ത്താ​യ​ത്.

പി​ന്നീ​ട് ബാ​ങ്ക് അ​ധി​കൃ​ത​ർ ത​ന്നെ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ബാ​ങ്കി​ലെ കാ​ഷ്യ​റാ​യ ഗ​ണേ​ശ​നും അ​സി​സ്റ്റ​ന്‍റ് കാ​ഷ്യ​ർ വി​ജ​യ​കു​മാ​റും നാ​നൂ​റോ​ളം പ​വ​ൻ ആ​ഭ​ര​ണ​ങ്ങ​ൾ ബാ​ങ്കി​ൽ നി​ന്നും മോ​ഷ്ടി​ച്ച​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി.

പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ 1.19 കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണ​ങ്ങ​ൾ പോ​ലീ​സ് ക​ണ്ടെ​ത്തി. ഇ​വ​ർ രണ്ടുപേരും റി​മാ​ൻ​ഡി​ലാ​ണ്. ബാ​ങ്കി​ലെ മ​റ്റ് ചി​ല ജീ​വ​ന​ക്കാ​രും പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.