ര​ഞ്ജി​ത്ത് വ​ധ​ക്കേ​സ് പ്ര​തി​ക​ൾ സം​സ്ഥാ​നം വി​ട്ട​ത് പോ​ലീ​സ് വീ​ഴ്ച: വി.​മു​ര​ളീ​ധ​ര​ൻ

01:55 PM Dec 25, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി​ത്ത് വ​ധ​ക്കേ​സ് പ്ര​തി​ക​ൾ സം​സ്ഥാ​നം വി​ട്ട​ത് പോ​ലീ​സ് വീ​ഴ്ച മൂ​ല​മാ​ണെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ. സി​പി​എ​മ്മും എ​സ്ഡി​പി​ഐ​യും ത​മ്മി​ലു​ള്ള ബ​ന്ധം പ്ര​തി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​ലേ​ക്ക് സ​ർ​ക്കാ​രി​നെ സ്വാ​ധീ​നി​ച്ചു.

സം​സ്ഥാ​ന​ത്തെ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കു​മ്പോ​ൾ പാ​ർ​ട്ടി പ​രി​ഗ​ണി​ക്ക​രു​തെ​ന്നും ആ​ർ​എ​സ്എ​സി​ൽ പ്ര​വ​ർ​ത്തി​ച്ചു എ​ന്ന​തു​കൊ​ണ്ട് ക്രി​മി​ന​ൽ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​രു​തെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം ര​ഞ്ജി​ത്ത് വ​ധ​ക്കേ​സ് പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ത​മി​ഴ്നാ​ടി​ന് പു​റ​മേ ക​ർ​ണാ​ട​ക​യി​ലേ​ക്കും വ്യാ​പി​പ്പി​ച്ചു. പ്ര​തി​ക​ൾ​ക്ക് എ​സ്ഡി​പി​ഐ നേ​തൃ​ത്വ​ത്തി​ന്‍റെ സ​ഹാ​യം ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം.

പ്ര​തി​ക​ൾ സം​സ്ഥാ​നം വി​ട്ടെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം അ​ന്വേ​ഷ​ണ​ത്തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന എ​ഡി​ജി​പി വി​ജ​യ് സാ​ക്ക​റെ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.