ഷാ​ൻ വ​ധം; കൃത്യം നടത്തിയ അഞ്ച് ആർഎസ്എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു

07:42 PM Dec 25, 2021 | Deepika.com
ആ​ല​പ്പു​ഴ: എ​സ്ഡി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എ​സ്. ഷാ​നി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പി​ടി​യി​ലാ​യ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. മ​ണ്ണ​ഞ്ചേ​രി ഒ​റ്റ​ക​ണ്ട​ത്തി​ൽ വീ​ട്ടി​ൽ അ​തു​ൽ ഒ.​എ​സ് വ​യ​സ് (27), ആ​ര്യാ​ട്‌ തൈ​വെ​ളി വീ​ട്ടി​ൽ ‌വി​ഷ്ണു(28), ആ​ര്യാ​ട് കി​ഴ​ക്കേ​വേ​ലി​യ​ക​ത്ത് ഡി. ​ധ​നേ​ഷ് (25), മാ​രാ​രി​ക്കു​ളം തെ​ക്ക് കാ​ടു​വെ​ട്ടി​യി​ൽ കെ.​യൂ. അ​ഭി​മ​ന്യൂ (27), മ​ണ്ണ​ഞ്ചേ​രി കു​ന്നു​മ്മേ​ൽ വെ​ളി വീ​ട്ടി​ൽ കെ.​യു. സ​ന​ന്ദ് (36) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​വ​ർ കൃ​ത്യ​ത്തി​ൽ നേ​രി​ട്ട് പ​ങ്കാ​ളി​ക​ളാ​യ​വ​രാ​ണ്. കേ​സി​ല്‍ ആ​ദ്യ​മാ​യാ​ണ് കു​റ്റ​കൃ​ത്യ​ത്തി​ല്‍ നേ​രി​ട്ട് പ​ങ്കു​ള്ള​വ​ര്‍ പോ​ലീ​സ് പി​ടി​യി​ലാ​കു​ന്ന​ത്.

ഇ​തു​വ​രെ 13 പേ​രെ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. കൊ​ല​പാ​ത​ക​ത്തി​ലെ ഉ​ന്ന​ത​ത​ല ഗൂ​ഢാ​ലോ​ച​ന പു​റ​ത്തു​കൊ​ണ്ടു​വ​രു​മെ​ന്ന് എ​ഡി​ജി​പി വി​ജ​യ് സാ​ക്ക​റെ അ​റി​യി​ച്ചു.