ഒ​മി​ക്രോ​ൺ ഭീ​തി; കേ​ന്ദ്ര​സം​ഘം സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക്

11:35 AM Dec 25, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഒ​മി​ക്രോ​ണ്‍ ഭീ​തി നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ന്ദ്ര​സം​ഘം സം​സ്ഥാ​ന​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ന്നു. 10 സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കാ​ണ് കേ​ന്ദ്ര​സം​ഘ​ത്തി​ന്‍റെ സ​ന്ദ​ര്‍​ശ​നം.

കോ​വി​ഡ് വ്യാ​പ​നം കൂ​ടി​യ സം​സ്ഥാ​ന​ങ്ങ​ളി​ലും വാ​ക്‌​സി​നേ​ഷ​ന്‍ നി​ര​ക്ക് കു​റ​ഞ്ഞ സം​സ്ഥാ​ന​ങ്ങ​ളി​ലും സം​ഘ​മെ​ത്തും. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ക​ള​മൊ​രു​ങ്ങു​ന്ന ഉ​ത്ത​ര്‍​പ്ര​ദേ​ശും പ​ഞ്ചാ​ബും പ​ട്ടി​ക​യി​ലു​ണ്ട്. അ​തേ​സ​മ​യം, കേന്ദ്രസംഘം കേരളത്തിൽ എത്തുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

അ​തേ​സ​മ​യം, രാ​ജ്യ​ത്ത് ഇ​തു​വ​രെ 415 ഒ​മി​ക്രോ​ണ്‍ കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തി​ൽ 115 പേ​ർ രോ​ഗ​മു​ക്ത​രാ​യെി.

108 ഒ​മി​ക്രോ​ണ്‍ കേ​സു​ക​ളു​മാ​യി മ​ഹാ​രാ​ഷ്ട്ര​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. ഡ​ല്‍​ഹി(79), ഗു​ജ​റാ​ത്ത്(43), തെ​ലു​ങ്കാ​ന(38), കേ​ര​ളം(37),ത​മി​ഴ്‌​നാ​ട്(34) എ​ന്നി​ങ്ങ​നെ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത സം​സ്ഥാ​ന​ങ്ങ​ള്‍ ക​ന​ത്ത നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

വ​ട​ക്ക്-​കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഇ​തു​വ​രെ​യും ഒ​മ​ക്രോ​ണ്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. കേ​ന്ദ്ര​ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റേ​താ​ണ് റി​പ്പോ​ർ​ട്ട്.