പാ​ക് ചാ​ര സം​ഘ​ട​ന​യു​മാ​യി ബ​ന്ധം; അ​തി​ർ​ത്തി മേ​ഖ​ല​യി​ൽ താ​മ​സി​ക്കു​ന്ന​വ​രെ ചോ​ദ്യം ചെ​യ്യു​ന്നു

10:49 AM Dec 25, 2021 | Deepika.com
ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ഇ​ന്ത്യ-​പാ​ക് അ​തി​ർ​ത്തി​യാ​യ ശ്രീ​ഗം​ഗാ​ന​ഗ​റി​ലെ ജ​ന​ങ്ങ​ളെ അ​ധി​കൃ​ത​ർ ചോ​ദ്യം ചെ​യ്യു​ന്നു. പാ​ക് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ ഐ​എ​സ്ഐ​യു​മാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ചോ​ദ്യം ചെ​യ്യ​ൽ തു​ട​രു​ക​യാ​ണ്.

സൂ​റ​ത്ത്ഗ​ഡി​ലെ​യും ഗം​ഗാ​ന​ഗ​റി​ലെ​യും ഓ​ഫീ​സു​ക​ളി​ൽ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് ഇ​വ​രെ ചോ​ദ്യം ചെ​യ്യു​ന്ന​തെ​ന്ന് രാ​ജ​സ്ഥാ​ൻ പോ​ലീ​സി​ന്‍റെ ഇ​ന്‍റ​ലി​ജ​ൻ​സ് യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഉ​മേ​ഷ് മി​ശ്ര പ​റ​ഞ്ഞു. ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം ഇ​വ​രെ വി​ട്ട​യ​ച്ചു. എ​ന്നാ​ൽ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്കാ​യി ഇ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ പി​ടി​ച്ച​ടു​ത്തു.

സം​ശ​യി​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള എ​ന്തെ​ങ്കി​ലും വ​സ്തു​ത ക​ണ്ടെ​ത്തി​യാ​ൽ ഇ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.