സം​സ്ഥാ​ന​ത്ത് എ​ട്ട് പേ​ര്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍; ആകെ കേസുകൾ 37 ആയി

09:30 PM Dec 24, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് എ​ട്ട് പേ​ര്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​താ​യി മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം ഒ​ന്ന്, കൊ​ല്ലം ഒ​ന്ന്, ആ​ല​പ്പു​ഴ ര​ണ്ട്, എ​റ​ണാ​കു​ളം ര​ണ്ട്, തൃ​ശൂ​ര്‍ ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​ത്.

റ​ഷ്യ​യി​ല്‍ നി​ന്നും ഡി​സം​ബ​ര്‍ 22ന് ​തി​രു​വ​ന​ന്ത​പു​രം എ​യ​ര്‍​പോ​ര്‍​ട്ടി​ലെ​ത്തി​യ വി​ദേ​ശി (48), 16 ന് ​ന​മീ​ബി​യ​യി​ല്‍ നി​ന്നും എ​റ​ണാ​കു​ള​ത്തെ​ത്തി​യ കൊ​ല്ലം സ്വ​ദേ​ശി (40), 17 ന് ​ഖ​ത്ത​റി​ല്‍ നി​ന്നും എ​റ​ണാ​കു​ള​ത്തെ​ത്തി​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി (28), 11 ന് ​ഖ​ത്ത​റി​ല്‍ നി​ന്നും എ​റ​ണാ​കു​ള​ത്തെ​ത്തി​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി (40), യു​കെ​യി​ല്‍ നി​ന്ന് 18ന് ​എ​റ​ണാ​കു​ള​ത്തെ​ത്തി​യ പെ​ണ്‍​കു​ട്ടി (3), യു​എ​ഇ​യി​ല്‍ നി​ന്നും 18 ന് ​എ​ത്തി​യ എ​റ​ണാ​കു​ളം സ്വ​ദേ​ശി (25), കെ​നി​യ​യി​ല്‍ നി​ന്നും 13 ന് ​എ​റ​ണാ​കു​ള​ത്തെ​ത്തി​യ തൃ​ശൂ​ര്‍ സ്വ​ദേ​ശി (48), പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ലു​ള്ള തൃ​ശൂ​ര്‍ സ്വ​ദേ​ശി​നി (71) എ​ന്നി​വ​ര്‍​ക്കാ​ണ് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ആ​കെ ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 37 ആ​യി.

യു​കെ​യി​ല്‍ നി​ന്നും മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം എ​ത്തി​യ​താ​ണ് മൂ​ന്ന് വ​യ​സു​കാ​രി. എ​യ​ര്‍​പോ​ര്‍​ട്ടി​ലെ കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ല്‍ മാ​താ​പി​താ​ക്ക​ള്‍ നെ​ഗ​റ്റി​വാ​യി​രു​ന്നു. ഹോം ​ക്വാ​റ​ന്‍റൈ​നി​ലാ​യി​രു​ന്നു ഇ​വ​ര്‍. കു​ട്ടി​ക്ക് പ​നി​യും മ​റ്റ് ല​ക്ഷ​ണ​ങ്ങ​ളും ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തി​നെ തു​ട​ര്‍​ന്ന് രാ​ജീ​വ് ഗാ​ന്ധി സെ​ന്റ​ര്‍ ഫോ​ര്‍ ബ​യോ​ടെ​ക്‌​നോ​ള​ജി​യി​ല്‍ അ​യ​ച്ച ഇ​വ​രു​ടെ സാ​മ്പി​ളു​ക​ളി​ലാ​ണ് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​രു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കി വ​രു​ന്നു.

സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്ത ഒ​മി​ക്രോ​ണ്‍ പോ​സി​റ്റീ​വാ​യ യു​കെ​യി​ല്‍ നി​ന്നും വ​ന്ന എ​റ​ണാ​കു​ളം സ്വ​ദേ​ശി (39) ആ​ശു​പ​ത്രി വി​ട്ടു. പ​രി​ശോ​ധ​ന​യി​ല്‍ നെ​ഗ​റ്റീ​വാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ആ​ശു​പ​ത്രി​യി​ൽ​നി​ന്നും വി​ട്ട​യ​ച്ച​ത്.