പത്തനംതിട്ട: തിരുവല്ല പുളിക്കീഴ് പോലീസ് സ്റ്റേഷനിൽനിന്ന് വധശ്രമക്കേസ് പ്രതി രക്ഷപെട്ടു. നിരണം സ്വദേശി സജനാണ് രക്ഷപെട്ടത്. ഇന്ന് രാവിലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വീടുകയറി ആക്രമണം നടത്തിയ സംഭവത്തിലായിരുന്നു അറസ്റ്റ്. സജന്റെ സഹോദരൻ ഇതേ കേസിൽ റിമാൻഡിലാണ്.
തിരുവല്ലയിൽ പോലീസ് സ്റ്റേഷനിൽനിന്ന് പ്രതി രക്ഷപെട്ടു
09:23 PM Dec 24, 2021 | Deepika.com