സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി വ​ർ​ഗീ​യ വി​ദ്വേ​ഷം പ​ര​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​ക്കു നി​ർ​ദേ​ശം

07:21 PM Dec 24, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സാ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി വ​ർ​ഗീ​യ വി​ദ്വേ​ഷം പ​ര​ത്തു​ന്ന ത​ര​ത്തി​ലു​ള്ള സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ​ക്ക് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ൽ കാ​ന്ത് നി​ർ​ദേ​ശം ന​ൽ​കി.

ഇ​ത്ത​രം ച​ർ​ച്ച​ക​ൾ​ക്ക് അ​നു​വാ​ദം ന​ൽ​കു​ന്ന ഗ്രൂ​പ്പു​ക​ളി​ലെ അ​ഡ്മി​ൻ​മാ​രെ​യും കേ​സി​ൽ പ്ര​തി​യാ​ക്കും. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ര​ന്ത​രം നി​രീ​ക്ഷ​ണം ന​ട​ത്താ​ൻ എ​ല്ലാ ജി​ല്ല​ക​ളി​ലേ​യും സൈ​ബ​ർ വി​ഭാ​ഗ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി.

വ​ർ​ഗീ​യ വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ നി​ര​വ​ധി സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ളും വ്യാ​ജ​വാ​ർ​ത്ത​ക​ളും പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പ്ര​ത്യേ​ക നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.