ത​ട്ടി​പ്പ് പ​ണം അ​ട്ടി​യ​ട്ടി​യാ​യി; വ്യ​വ​സാ​യി​യു​ടെ വീ​ട്ടി​ൽ‌​നി​ന്നും പി​ടി​ച്ചെ​ടു​ത്ത് 150 കോ​ടി​യി​ലേ​റെ

06:53 PM Dec 24, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: കാ​ൺ​പൂ​രി​ൽ പെ​ർ​ഫ്യൂം വ്യ​വ​സാ​യി​യു​ടെ വീ​ട്ടി​ൽ‌​നി​ന്നും നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ 150 കോ​ടി​യി​ലേ​റെ രൂ​പ പി​ടി​ച്ചെ​ടു​ത്തു. കേ​ന്ദ്ര പ​രോ​ക്ഷ നി​കു​തി ബോ​ർ​ഡ് (സി​ബി​ഐ​സി) ചെ​യ​ർ​മാ​ൻ വി​വേ​ക് ജോ​ഹ്രി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സി​ബി​ഐ​സി​യു​ടെ ച​രി​ത്ര​ത്തി​ൽ ഇ​ത്ര​യു​മ​ധി​കം തു​ക പി​ടി​ച്ചെ​ടു​ക്കു​ന്ന​ത് ആ​ദ്യ​മാ​ണ്- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി​ബി​ഐ​സി പു​റ​ത്തു​വി​ട്ട റെ​യ്ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫോ​ട്ടോ​യി​ൽ ര​ണ്ട് വ​ലി​യ അ​ല​മാ​ര നി​റ​ച്ച് പ​ണം ഇ​രി​ക്കു​ന്ന​തു​കാ​ണാം. നോ​ട്ട് കെ​ട്ടു​ക​ളെ​ല്ലാം ക​ട​ലാ​സ് ക​വ​റു​ക​ളി​ൽ പൊ​തി​ഞ്ഞ് മ​ഞ്ഞ ടേ​പ്പ് ഒ​ട്ടി​ച്ചാ​ണ് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. ഓ​രോ ഫോ​ട്ടോ​യി​ലും അ​ത്ത​രം 30-ല​ധി​കം ബ​ണ്ടി​ലു​ക​ൾ കാ​ണാം.

മ​റ്റൊ​രു ഫോ​ട്ടോ​യി​ൽ സി​ബി​ഐ​സി, ഐ​ടി വ​കു​പ്പ്, ച​ര​ക്ക് സേ​വ​ന നി​കു​തി (ജി​എ​സ്ടി) ഇ​ന്‍റ​ലി​ജ​ൻ​സ് യൂ​ണി​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ ഒ​രു മു​റി​യി​ൽ നോ​ട്ട് കെ​ട്ടു​ക​ൾ എ​ണ്ണി​ത്തി​ട്ട​പ്പെ​ടു​ത്തു​ന്ന​തു കാ​ണാം. മൂ​ന്ന് നോ​ട്ട് എ​ണ്ണ​ൽ യ​ന്ത്ര​ങ്ങ​ളും ദൃ​ശ്യ​മാ​ണ്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സി​ബി​ഐ​സി റെ​യ്ഡ് ന​ട​ത്തി​യ​ത്.