പി.​വി അ​ൻ​വ​റി​ന് തി​രി​ച്ച​ടി: എം​എ​ൽ​എ കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന ഭൂ​മി തി​രി​ച്ചു​പി​ടി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

05:57 PM Dec 24, 2021 | Deepika.com
കൊ​ച്ചി: പി.​വി അ​ൻ​വ​ർ എം​എ​ൽ​എ കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന അ​ന​ധി​കൃ​ത ഭൂ​മി തി​രി​ച്ചു​പി​ടി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. ഭൂ​പ​രി​ധി ലം​ഘി​ച്ച് അ​ൻ​വ​റും കു​ടും​ബ​വും കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന ഭൂ​മി​യാ​ണ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

ഏ​റ്റെ​ടു​ക്കാ​ൻ സാ​വ​കാ​ശം തേ​ടി താ​മ​ര​ശേ​രി ലാ​ൻ​ഡ് ബോ​ർ‌​ഡ് ചെ​യ​ർ​മാ​ൻ ന​ൽ​കി​യ അ​പേ​ക്ഷ കോ​ട​തി ത​ള്ളി. ജ​നു​വ​രി നാ​ലി​ന് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തി​നു മു​ൻ​പേ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും ജ​സ്റ്റീ​സ് രാ​ജ വി​ജ​യ​രാ​ഘ​വ​ൻ ഉ​ത്ത​ര​വി​ട്ടു.