ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ് ഷാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് ആർഎസ്എസ് പ്രവർത്തകർ കൂടി പിടിയിൽ. മണ്ണാഞ്ചേരി സ്വദേശി അതുല്‍, ജിഷ്ണു, അഭിമന്യു, വിഷ്ണു, അനന്ത് എന്നിവരാണ് പിടിയിലായത്.
ഇവരിൽ നാല് പേർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. ഒരാൾ ഗൂഡാലോചനയിൽ ഉൾപ്പെട്ടയാളുമാണ്. ഷാന്‍ വധക്കേസിൽ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ള പ്രതികള്‍ കസ്റ്റഡിയിലാകുന്നത് ആദ്യമാണ്.
കൊലയാളി സംഘത്തിന് രക്ഷപ്പെടാന്‍ ആംബുലന്‍സ് വാഹനം ഒരുക്കിയ ആര്‍എസ്എസ് പ്രവര്ത്തകന് അഖിലടക്കം നേരത്തെ പിടിയിലായിരുന്നു. കൊലയാളികളെത്തിയ കാര്‍ സംഘടിപ്പിച്ച് നല്കിയ രാജേന്ദ്രപ്രസാദിനെയും രതീഷിനെയും പോലീസ് പിടികൂടിയിട്ടുണ്ട്.
ആലപ്പുഴ മണ്ണഞ്ചേരിയില്‍വച്ചാണ് ഷാന്‍ ആക്രമിക്കപ്പെട്ടത്. ഷാന്‍ സഞ്ചരിച്ച ബൈക്ക് പിന്നില്‍നിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം കാറിലെത്തിയ സംഘം വെട്ടിക്കൊല്ലുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാനിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും രക്ഷിക്കാനായില്ല.
ഷാൻ വധം: ആർഎസ്എസ് കൊലയാളികൾ പിടിയിൽ
05:50 PM Dec 24, 2021 | Deepika.com