ഹ​ർ​ഭ​ജ​ൻ സിം​ഗ് ക്രി​ക്ക​റ്റി​ൽ നി​ന്നും വി​ര​മി​ച്ചു

03:13 PM Dec 24, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: എ​ല്ലാ വി​ധ​ത്തി​ലു​മു​ള്ള ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്നും വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച് ഇ​ന്ത്യ​ന്‍ ഓ​ഫ് സ്പി​ന്ന​ര്‍ ഹ​ര്‍​ഭ​ജ​ന്‍ സിം​ഗ്. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ഹ​ര്‍​ഭ​ജ​ന്‍ തീ​രു​മാ​നം അ​റി​യി​ച്ച​ത്.

2016ലാ​ണ് ഹ​ര്‍​ഭ​ജ​ന്‍ അ​വ​സാ​ന​മാ​യി ഇ​ന്ത്യ​ന്‍ ജേ​ഴ്‌​സി അ​ണി​ഞ്ഞ​ത്. എ​ന്നാ​ല്‍ ഐ​പി​എ​ല്ലി​ല്‍ സ​ജീ​വ​മാ​യി തു​ട​രു​ക​യാ​യി​രു​ന്നു.

1998ലാ​ണ് ഹ​ർ​ഭ​ജ​ൻ ഇ​ന്ത്യ​ക്കാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. ടെ​സ്റ്റ്, ഏ​ക​ദി​ന അ​ര​ങ്ങേ​റ്റ​ങ്ങ​ൾ അ​ക്കൊ​ല്ലം ത​ന്നെ ന​ട​ന്നു. 2006ൽ ​ടി20 അ​ര​ങ്ങേ​റ്റ​വും ന​ട​ന്നു. 367 അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളും, 334 ലി​സ്റ്റ് എ ​മ​ത്സ​ര​ങ്ങ​ളും, 198 ഫ​സ്റ്റ് ക്ലാ​സ് മ​ത്സ​ര​ങ്ങ​ളി​ലും ഹ​ർ​ഭ​ജ​ൻ ക​രു​ത്ത് കാ​ട്ടി.

അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ 711 വി​ക്ക​റ്റു​ക​ൾ നേ​ടി​യി​ട്ടു​ള്ള ഭാ​ജി 2007 ലെ ​ടി20 ലോ​ക​ക​പ്പും, 2011 ലെ ​ഏ​ക​ദി​ന ലോ​ക​ക​പ്പും നേ​ടി​യ ഇ​ന്ത്യ​ൻ ടീ​മി​ലം​ഗ​മാ​യി​രു​ന്നു