സൂ​പ്പ​ർ താ​ര​ങ്ങ​ളെ കൈ​പി​ടി​ച്ചു​യ​ർ​ത്തി​യ സേ​തു​മാ​ധ​വ​ൻ

12:41 PM Dec 24, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ള​ത്തി​ന് മി​ക​ച്ച ചി​ത്ര​ങ്ങ​ൾ സം​ഭാ​വ​ന ചെ​യ്തു​വെ​ന്ന​ത് മാ​ത്ര​മ​ല്ല പി​ൽ​ക്കാ​ല​ത്ത് സി​നി​മ​യ്ക്ക് മു​ത​ൽ​ക്കൂ​ട്ടാ​യി മാ​റി​യ പ്ര​ശ​സ്ത ന​ട​ന്മാ​രേ​യും മ​ല​യാ​ള​ത്തി​ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത് കെ.​എ​സ് സേ​തു​മാ​ധ​വ​നാ​ണ്.

മ​മ്മൂ​ട്ടി ആ​ദ്യ​മാ​യി കാ​മ​റ​യെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ത് സേ​തു​മാ​ധ​വ​ൻ സം​വി​ധാ​നം ചെ​യ്ത "അ​നു​ഭ​വ​ങ്ങ​ൾ പാ​ളി​ച്ച​ക​ൾ' എ​ന്ന ചി​ത്ര​ത്തി​നു വേ​ണ്ടി​യാ​ണ്. ക​മ​ൽ​ഹാ​സ​നെ ആ​ദ്യ​മാ​യി മ​ല​യാ​ള ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​പ്പി​ക്കു​ന്ന​തും സേ​തു​മാ​ധ​വ​നാ​ണ്. "ക​ണ്ണും ക​ര​ളും' എ​ന്ന ചി​ത്ര​ത്തി​ൽ സ​ത്യ​ന്‍റെ മ​ക​നാ​യി​ട്ടാ​ണ് ക​മ​ൽ മ​ല​യാ​ള​ത്തി​ലെ​ത്തു​ന്ന​ത്.

പി​ന്നീ​ട് "ക​ന്യാ​കു​മാ​രി' എ​ന്ന ചി​ത്ര​ത്തി​ൽ ക​മ​ൽ​ഹാ​സ​നെ മ​ല​യാ​ള​ത്തി​ൽ ആ​ദ്യ​മാ​യി നാ​യ​ക​നാ​യി അ​വ​ത​രി​പ്പി​ച്ച​തും സേ​തു​മാ​ധ​വ​നാ​ണ്. സു​രേ​ഷ് ഗോ​പി ആ​ദ്യ​മാ​യി ബാ​ല​താ​ര​മാ​യി സി​നി​മ​യി​ലെ​ത്തു​ന്ന​തും സേ​തു​മാ​ധ​വ​ൻ സം​വി​ധാ​നം ചെ​യ്ത "ഓ​ട​യി​ൽ നി​ന്ന്' എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ്.