പി.​ടി. തോ​മ​സി​ന്‍റെ ചി​താ​ഭ​സ്മം ഏ​റ്റു​വാ​ങ്ങി

12:24 PM Dec 24, 2021 | Deepika.com
കൊ​ച്ചി: അ​ന്ത​രി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​വും തൃ​ക്കാ​ക്ക​ര എം​എ​ല്‍​എ​യു​മാ​യി​രു​ന്ന പി.​ടി. തോ​മ​സി​ന്‍റെ ചി​താ​ഭ​സ്മം മ​ക്ക​ള്‍ ഏ​റ്റു​വാ​ങ്ങി. രാ​വി​ലെ ഒ​മ്പ​തി​ന് മ​ക്ക​ളാ​യ വി​ഷ്ണു​വും വി​വേ​കും പി.​ടി​യു​ടെ സ​ഹോ​ദ​ര​ന്‍ വ​ര്‍​ക്കി​ച്ച​നും യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ ജോ​സ​ഫ് അ​ല​ക്‌​സും ചേ​ര്‍​ന്നാ​ണ് ര​വി​പു​രം ശ്മ​ശാ​ന​ത്തി​ല്‍​നി​ന്ന് ചി​താ​ഭ​സ്മം ഏ​റ്റു​വാ​ങ്ങി​യ​ത്.

ചി​താ​ഭ​സ്മം പി​ടി​യു​ടെ പാ​ലാ​രി​വ​ട്ട​ത്തെ വീ​ട്ടി​ല്‍ സൂ​ക്ഷി​ക്കും. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ പി​ടി​യു​ടെ അ​മ്മ​യു​ടെ ഇ​ടു​ക്കി ഉ​പ്പു​തോ​ടു​ള്ള ക​ല്ല​റ​യി​ല്‍ ഒ​രു ഭാ​ഗം ചി​താ​ഭ​സ്മം നി​ക്ഷേ​പി​ക്കും. മൂ​ന്നു ഭാ​ഗം മൂ​ന്നു ന​ദി​ക​ളി​ല്‍ നി​മ​ജ്ജ​നം ചെ​യ്യും.

പി.​ടി​യു​ടെ ആ​ഗ്ര​ഹ​പ്ര​കാ​രം പു​ഷ്പ​ച​ക്ര​ങ്ങ​ളും മ​റ്റും ഒ​ഴി​വാ​ക്കി​യാ​യി​രു​ന്നു അ​ന്തി​മോ​പ​ചാ​രം ന​ട​ന്ന​ത്. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ഏ​ഴോ​ടെ​യാ​ണ് കൊ​ച്ചി ര​വി​പു​രം ശ്മ​ശാ​ന​ത്തി​ൽ പി.​ടി​യു​ടെ ചി​ത​യ്ക്ക് മ​ക്ക​ളാ​യ വി​ഷ്ണു​വും വി​വേ​കും ചേ​ര്‍​ന്ന് തീ ​കൊ​ളു​ത്തി​യ​ത്.