പ്ര​ണ​യ​വി​വാ​ഹ​ത്തി​ന് സ​ഹാ​യി​ച്ചു; യു​വാ​വി​നെ​തി​രെ ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ​വ​ർ അ​റ​സ്റ്റി​ൽ

12:25 PM Dec 24, 2021 | Deepika.com
കോ​ഴി​ക്കോ​ട്: പ്ര​ണ​യ​വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വാ​വി​നെ​തി​രെ ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ ദ​മ്പ​തി​ക​ൾ ഉ​ൾ​പ്പ​ടെ ഏ​ഴ് പേ​ർ അ​റ​സ്റ്റി​ൽ. കോ​ഴി​ക്കോ​ട് പാ​ലോ​ർ​മ​ല സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ അ​മ്മ അ​ജി​ത, പി​താ​വ് അ​നി​രു​ദ്ധ​ൻ എ​ന്നി​വ​രു​ൾ​പ്പ​ടെ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ‌‌

അ​നി​രു​ദ്ധ​ന്‍റെ​യും അ​ജി​ത​യു​ടെ​യും മ​ക​ളും ഒ​രു യു​വാ​വും പ്ര​ണ​യി​ച്ചു വി​വാ​ഹം ക​ഴി​ച്ചി​കു​ന്നു. ഈ ​വി​വാ​ഹ​ത്തി​ന് സ​ഹാ​യി​ച്ച റി​നീ​ഷ് എ​ന്ന യു​വാ​വി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

കോ​വൂ​രി​ലെ ടെ​ക്‌​സ്‌​റ്റൈ​ല്‍ സ്ഥാ​പ​നം അ​ട​ച്ച് സ്‌​കൂ​ട്ട​റി​ല്‍ വീ​ട്ടി​ലേ​ക്ക് വ​രു​മ്പോ​ള്‍ വീ​ടി​ന് മു​ന്‍​വ​ശ​ത്തു​വെ​ച്ചാ​യി​രു​ന്നു അ​ക്ര​മം.

റി​നീ​ഷ് അ​ല്ലേ എ​ന്ന് ചോ​ദി​ച്ച ശേ​ഷം ഹെ​ല്‍​മ​റ്റ് അ​ഴി​ക്കാ​ന്‍ പ​റ​യു​ക​യും പി​ന്നാ​ലെ ഇ​രു​മ്പ് ദ​ണ്ഡു​കൊ​ണ്ട് ത​ല​യ്ക്ക് അ​ടി​ച്ചെ​ന്നു​മാ​യി​രു​ന്നു പ​രാ​തി. അ​ക്ര​മം ചെ​റു​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ കൈ​ക​ള്‍​ക്കും പ​രി​ക്കേ​റ്റു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ റി​നീ​ഷി​നെ പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.