വാഹനവ്യൂഹത്തിൽ മേയറുടെ കാർ കയറ്റാൻ ശ്രമം; രാ​ഷ്ട്ര​പ​തി​യു​ടെ യാ​ത്ര​യ്ക്കി​ടെ സു​ര​ക്ഷാ​വീ​ഴ്ച

11:44 AM Dec 24, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: രാ​ഷ്ട്ര​പ​തി രാംനാഥ് കോവിന്ദിന്‍റെ തി​രു​വ​ന​ന്ത​പു​രം യാ​ത്ര​യ്ക്കി​ടെ സു​ര​ക്ഷാ​വീ​ഴ്ച. മേ​യ​ര്‍ ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍റെ കാ​ര്‍ രാ​ഷ്ട്ര​പ​തി​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ലേ​ക്ക് ക​യ​റ്റാ​ന്‍ ശ്ര​മി​ച്ചു.

വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നും പൂ​ജ​പ്പു​ര​യി​ലേ​ക്കു വ​രു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. ഇ​തേ​തു​ട​ർ​ന്ന് രാ​ഷ്ട്ര​പ​തി​യു​ടെ പൈ​ല​റ്റ് വാ​ഹ​നം ബ്രേ​ക്കി​ട്ടു.

അ​തേ​സ​മ​യം, പ്രോ​ട്ടോ​ക്കോ​ളി​നെ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്ന് മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ൻ പ്ര​തി​ക​രി​ച്ചു. പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘ​ന​മു​ണ്ടാ​യോ എ​ന്ന് അ​റി​യി​ല്ലെ​ന്നും മേ​യ​ർ വ്യ​ക്ത​മാ​ക്കി.