മുംബൈ: മഹാരാഷ്ട്രയില്‍ 23 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 88 ആയി. ഇതില്‍ നാല് പേര് പ്രായപൂര്‍ത്തിയാകാത്തവരാണ്.
പുതിയതായി രോഗം ബാധിച്ചവരില്‍ 13 പേര് പുനെ ജില്ലയില്‍ നിന്നും മൂന്ന് പേര് പുനെ മുന്‍സിപ്പല്‍ കോര്പ്പറേഷന് മേഖലയില്‍ നിന്നുമുള്ളവരാണ്.
മുംബൈയിൽ നിന്ന് അഞ്ച്, ഒസ്മാനാബാദിൽ നിന്ന് രണ്ട്, താനെ, നാഗ്പൂർ, മീരാ-ഭയാന്ദർ എന്നിവിടങ്ങളിൽ നിന്ന് ഓരോ കേസും റിപ്പോർട്ട് ചെയ്തു. ഈ പുതിയ രോഗികളിൽ 18 പേർ വാക്സിനേഷൻ സ്വീകരിച്ചവരാണ്. ഒരാൾ വാക്സിനേഷൻ എടുത്തിട്ടില്ല.
ഇവരിൽ 16 പേർ വിദേശത്തു നിന്നും വന്നവരാണ്. ഏഴു പേർ ഇവരുമായി സമ്പർക്കം പുലർത്തിയവരാണ്.
മഹാരാഷ്ട്രയിൽ 23 പേർക്ക് കൂടി ഒമിക്രോൺ
08:56 AM Dec 24, 2021 | Deepika.com