ഒ​മി​ക്രോ​ൺ ഭീ​ഷ​ണി; ഇ​ക്വ​ഡോ​റി​ൽ കോ​വി​ഡ് വാ​ക്സി​ൻ നി​ർ​ബ​ന്ധ​മാ​ക്കി

07:51 AM Dec 24, 2021 | Deepika.com
ക്വി​റ്റോ: ലാ​റ്റി​ന​മേ​രി​ക്ക​ൻ രാ​ജ്യ​മാ​യ ഇ​ക്വ​ഡോ​റി​ൽ കോ​വി​ഡ് -19 വാ​ക്സി​ൻ നി​ർ​ബ​ന്ധ​മാ​ക്കി. കോ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ണി​ന്‍റെ വ്യാ​പ​നം തു​ട​ങ്ങി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം. അ​ഞ്ചോ അ​തി​ല​ധി​ക​മോ പ്രാ​യ​മു​ള്ള എ​ല്ലാ​വ​രും വാ​ക്സി​ൻ എ​ടു​ക്ക​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു.

ജ​ന​സം​ഖ്യ​യു​ടെ 77.2 ശ​ത​മാ​നം പേ​ർ​ക്ക് ര​ണ്ട് ഡോ​സു​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. 900,000-ത്തി​ല​ധി​കം ആ​ളു​ക​ൾ​ക്ക് ഒ​രു ബൂ​സ്റ്റ​ർ ഷോ​ട്ട് ല​ഭി​ച്ചു. മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ൽ​കു​ന്ന​തി​ന് മ​തി​യാ​യ ഡോ​സു​ക​ൾ ഉ​ണ്ടെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

രാ​ജ്യ​ത്ത് ഇ​തു​വ​രെ 5.38 ല​ക്ഷം പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും 33,624 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു. റെ​സ്റ്റോ​റ​ന്‍റു​ക​ൾ, സി​നി​മാ​ശാ​ല​ക​ൾ, തി​യേ​റ്റ​റു​ക​ൾ, ഷോ​പ്പിം​ഗ് സെ​ന്‍റ​റു​ക​ൾ തു​ട​ങ്ങി​യ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ വാ​ക്സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഇ​ക്വ​ഡോ​ർ ഇ​തി​ന​കം നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്.