ത​മി​ഴ്നാ​ട്ടി​ൽ വ്യാ​ഴാ​ഴ്ച 33 പേ​ർ​ക്ക് ഒ​മി​ക്രോ​ൺ; പ​രി​ഭ്രാ​ന്തി വേ​ണ്ടെ​ന്ന് സ​ർ​ക്കാ​ർ

03:54 AM Dec 24, 2021 | Deepika.com
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ വ്യാ​ഴാ​ഴ്ച 33 പേ​ർ​ക്ക് ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം സ്ഥി​രീ​ക​രി​ച്ചു. ചെ​ന്നൈ​യി​ൽ 26 കേ​സു​ക​ളും മ​ധു​ര​യി​ൽ നാ​ലും തി​രു​വ​ണ്ണാ​മ​ലൈ​യി​ൽ ര​ണ്ടും സേ​ല​ത്ത് ഒ​രു കേ​സു​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല. ഇ​വ​രു​ടെ സ​മീ​പ​കാ​ല ബ​ന്ധ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി മാ. ​സു​ബ്ര​ഹ്മ​ണ്യ​ൻ പ​റ​ഞ്ഞു.

ഒ​മി​ക്രോ​ൺ സം​ശ​യ​ത്തെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് എ​സ്. ജീ​ൻ വൈ​റ​സു​ക​ളെ ക​ണ്ടെ​ത്തി​യ​ത്. 57 സാം​പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​നയ്ക്ക​യ​ച്ച​ത്. 34 എ​ണ്ണ​ത്തി​ന്‍റെ ഫ​ല​മാ​ണു പു​റ​ത്തു​വ​ന്ന​ത്. തൊ​ണ്ട​വേ​ദ​ന, ഉ​ന്മേ​ഷ​ക്കു​റ​വ് എ​ന്നീ ല​ക്ഷ​ണ​ങ്ങ​ളാ​ണ് ഇ​വ​ർ പ്ര​ക​ടി​പ്പി​ച്ച​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 16 വ​യ​സു​ള്ള ര​ണ്ടു കു​ട്ടി​ക​ൾ ഒ​ഴി​കെ​യു​ള്ള​വ​ർ വാ​ക്സി​നെ​ടു​ത്തി​ട്ടു​ണ്ട്.

പ​രി​ഭ്രാ​ന്ത​രാ​ക​രു​തെ​ന്നും വൈ​റ​സ് പ​ട​രു​ന്ന​തു ത​ട​യാ​ൻ എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണം ആ​വ​ശ്യ​മാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.