ദളിത് സ്ത്രീ ഭക്ഷണം പാകം ചെയ്തു, സർക്കാർ സ്കൂളിലെ പാചകക്കാരിയെ പുറത്താക്കി

01:57 AM Dec 24, 2021 | Deepika.com
ഡെ​​​​​റാ​​​​​ഡൂ​​​​​ൺ: ഉ​​​​​ത്ത​​​​​രാ​​​​​ഖ​​​​​ണ്ഡി​​​​​ലെ സ​​​​​ർ​​​​​ക്കാ​​​​​ർ സ്കൂ​​​​​ളി​​​​​ൽ ദ​​​​​ളി​​​​​ത് സ്ത്രീ ​​​​​പാ​​​​​കം ചെ​​​​​യ്ത ഭ​​​​​ക്ഷ​​​​​ണം ഉ​​​​​ന്ന​​​​​ത ജാ​​​​​തി​​​​​യി​​​​​ൽ​​​​​പെ​​​​​ട്ട കു​​​​​ട്ടി​​​​​ക​​​​​ൾ ക​​​​​ഴി​​​​​ച്ചി​​​​​ല്ല. കു​​​​​ശി​​​​​നി​​​​​ക്കാ​​​​​രി​​​​​യാ​​​​​യ സ്ത്രീ​​​​​യെ പി​​​​​ന്നീ​​​​​ടു സ്കൂ​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു പു​​​​​റ​​​​​ത്താ​​​​​ക്കി.​​​​ചം​​​​​പാ​​​​​വ​​​​​ത് ജി​​​​​ല്ല​​​​​യി​​​​​ൽ സു​​​​​ഖി​​​​​ദം​​​​​ഗി​​​​​ലാ​​​​​ണു സം​​​​​ഭ​​​​​വം.

ഈ ​​​​​മാ​​​​​സ​​​​​മാ​​​​​ണ് ഭോ​​​​​ജ​​​​​ൻ​​​​​മാ​​​​​താ(​​​​കു​​​​ശി​​​​നി​​​​ക്കാ​​​​രി) ആ​​​​​യി ദ​​​​​ളി​​​​​ത് സ്ത്രീ​​​​​യെ നി​​​​​യ​​​​​മി​​​​​ച്ച​​​​​ത്. താ​​​​​ഴ്ന്ന ജാ​​​​​തി​​​​​യി​​​​​ൽ​​​​​പെ​​​​​ട്ട സ്ത്രീ ​​​​​പാ​​​​​കം ചെ​​​​​യ്ത ഭ​​​​​ക്ഷ​​​​​ണം ക​​​​​ഴി​​​​​ക്കു​​​​​ന്ന​​​​​തു വി​​​​​ല​​​​​ക്കി​​​​​യ വീ​​​​​ട്ടു​​​​​കാ​​​​​ർ കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്കു വീ​​​​​ട്ടി​​​​​ൽ​​​​​നി​​​​​ന്നു ഭ​​​​​ക്ഷ​​​​​ണം കൊ​​​​​ടു​​​​​ത്തു​​​​​വി​​​​​ടു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

66 കു​​​​​ട്ടി​​​​​ക​​​​​ളി​​​​​ൽ 40 പേ​​​​​ർ ഭ​​​​​ക്ഷ​​​​​ണം കൊ​​​​​ണ്ടു​​​​​വ​​​​​രു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​വ​​​​​രെ പു​​​​​റ​​​​​ത്താ​​​​​ക്കി​​​​​യ​​​​​തി​​​​​നു പി​​​​​ന്നാ​​​​​ലെ ഉ​​​​​ന്ന​​​​​ത ജാ​​​​​തി​​​​​യി​​​​​ൽ​​​​​പെ​​​​​ട്ട സ്ത്രീ​​​​​യെ ഭോ​​​​​ജ​​​​​ൻ​​​​​മാ​​​​​താ ആ​​​​​യി നി​​​​​യ​​​​​മി​​​​​ച്ചു. നി​​​​​യ​​​​​മം പാ​​​​​ലി​​​​​ച്ച​​​​​ല്ല ദ​​​​​ളി​​​​​ത് സ്ത്രീ​​​​​യെ നി​​​​​യ​​​​​മി​​​​​ച്ച​​​​​തെ​​​​​ന്നും അ​​​​​തി​​​​​നാ​​​​​ൽ നി​​​​​യ​​​​​മ​​​​​നം റ​​​​​ദ്ദാ​​​​​ക്കി​​​​​യെ​​​​​ന്നും ചം​​​​​പാ​​​​​വ​​​​​ത് ചീ​​​​​ഫ് എ​​​​​ഡ്യൂ​​​​​ക്കേ​​​​​ഷ​​​​​ൻ ഓ​​​​​ഫീ​​​​​സ​​​​​ർ ആ​​​​​ർ.​​​​​സി. പു​​​​​രോ​​​​​ഹി​​​​​ത് പ​​​​​റ​​​​​ഞ്ഞു.