ഹൈ​ദ​രാ​ബാ​ദി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ഈ​സ്റ്റ് ബം​ഗാ​ൾ

10:13 PM Dec 23, 2021 | Deepika.com
പ​നാ​ജി: ഐ​എ​സ്എ​ല്ലി​ൽ ക​രു​ത്ത​രാ​യ ഹൈ​ദ​രാ​ബാ​ദി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ഈ​സ്റ്റ് ബം​ഗാ​ൾ. ഓ​രോ ഗോ​ൾ വീ​തം നേ​ടി​യാ​ണ് ഇ​രു​ടീ​മു​ക​ളും പി​രി​ഞ്ഞ​ത്.

മ​ത്സ​ര​ത്തി​ന്‍റെ ഇ​രു​പ​താം മി​നി​റ്റി​ൽ​ത​ന്നെ ഹൈ​ദ​രാ​ബാ​ദി​നെ ഞെ​ട്ടി​ച്ച് ഈ​സ്റ്റ് ബം​ഗാ​ൾ ഗോ​ൾ നേ​ടി. ആ​മി​ർ ഡെ​ർ​വി​സേ​വി​ച്ചാ​ണ് ഈ​സ്റ്റ് ബം​ഗാ​ളി​നാ​യി ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്. ഹൈ​ദ​രാ​ബാ​ദ് പോ​സ്റ്റി​ന് തൊ​ട്ട​ടു​ത്തു​നി​ന്ന് ല​ഭി​ച്ച ഫ്രീ​കി​ക്ക് ഡെ​ർ​വി​സേ​വി​ച്ച് ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

35-ാം മി​നി​റ്റി​ൽ സൂ​പ്പ​ർ താ​രം ഓ​ഗ്ബെ​ച്ചെ​യി​ലൂ​ടെ ഹൈ​ദ​രാ​ബാ​ദ് ഗോ​ൾ മ​ട​ക്കി. അ​നി​കേ​ത് ജാ​ദ​വ് ന​ൽ​കി​യ ക്രോ​സ് ഒ​രു ഹെ​ഡ്ഡ​റി​ലൂ​ടെ ഓ​ഗ്ബെ​ച്ചെ ഈ​സ്റ്റ് ബം​ഗാ​ളി​ന്‍റെ വ​ല​യി​ലെ​ത്തി​ച്ചു.

ഇ​തോ​ടെ ഇ​രു ടീ​മു​ക​ളും പോ​യി​ന്‍റ് പ​ങ്ക് വ​ച്ചു പി​രി​ഞ്ഞു. ഏ​ഴ് മ​ത്സ​ര​ത്തി​ൽ​നി​ന്ന് 12 പോ​യി​ന്‍റു​മാ​യി ഹൈ​ദ​രാ​ബാ​ദ് ലീ​ഗി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. നാ​ല് പോ​യി​ന്‍റ് മാ​ത്ര​മു​ള്ള ഈ​സ്റ്റ് ബം​ഗാ​ൾ അ​വ​സാ​ന സ്ഥാ​ന​ത്തു​മാ​ണ്.