കഴക്കൂട്ടം: സിഐഎസ്എഫ് കോൺസ്റ്റബിൾ ട്രെയിനിൽ നിന്നും വീണു മരിച്ചു. എറണാകുളം പോ ചെറായ് മുനമ്പം ചക്കന്തറ വീട്ടിൽ അജേഷ് (36) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ 6.30ന് കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം. തുമ്പ വിഎസ്എസ്സി യിലെ സുരക്ഷാ ജീവനക്കാരനായ എറണാകുളം സ്വദേശി അജേഷ് മാതാപിതാക്കളെ യാത്രയാക്കാൻ എത്തിയതായിരുന്നു.
ലഗേജുകൾ കയറ്റിയ ശേഷം നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്നും പുറത്തിങ്ങുമ്പോൾ പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിൽ വീഴുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സിഐഎസ്എഫ് കോൺസ്റ്റബിൾ ട്രെയിനിൽ നിന്നും വീണു മരിച്ചു
09:19 PM Dec 23, 2021 | Deepika.com