ആ​ദി​ത്യ താ​ക്ക​റെ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​യാ​ൾ ബം​ഗ​ളൂ​രു​വി​ൽ അ​റ​സ്റ്റി​ൽ

08:25 PM Dec 23, 2021 | Deepika.com
മും​ബൈ: മ​ഹാ​രാ​ഷ്ട്ര കാ​ബി​ന​റ്റ് മ​ന്ത്രി ആ​ദി​ത്യ താ​ക്ക​റെ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ആ​ളെ ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് മും​ബൈ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ജ​യ്സിം​ഗ് ര​ജ്പു​ത് എ​ന്ന ആ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മും​ബൈ ക്രൈം​ബ്രാ​ഞ്ചി​ന്‍റെ സൈ​ബ​ർ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

ഡി​സം​ബ​ർ എ​ട്ടി​ന് ആ​ദി​ത്യ താ​ക്ക​റെ​യെ ര​ജ്പു​ത് വി​ളി​ച്ചി​രു​ന്നു. പി​ന്നീ​ട് ഇ​യാ​ൾ മ​ന്ത്രി​ക്ക് ഭീ​ഷ​ണി സ​ന്ദേ​ശം അ​യ​ക്കു​ക​യും ചെ​യ്തു. മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഉ​ദ്ദ​വ് താ​ക്ക​റെ​യു​ടെ മ​ക​ൻ​കൂ​ടി​യാ​യ ആ​ദി​ത്യ താ​ക്ക​റെ പ​രി​സ്ഥി​തി, ടൂ​റി​സം വ​കു​പ്പു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന മ​ന്ത്രി​യാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.