പാലക്കാട്: ആര്‍എസ്എസ് പ്രവര്ത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിലായി. കൊല്ലങ്കോട് സ്വദേശി നസീറാണ് പിടിയിലായത്. കൊലപാതകത്തിനായി വാഹനം ഒരുക്കി നൽകിയത് നസീറാണെന്ന് പോലീസ് വ്യക്തമാക്കി.
അതേസമയം കേസിൽ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കാൻ അന്വേഷണ സംഘം തീരുമാനിച്ചു. ഒളിവിൽ കഴിയുന്നവർക്ക് പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ സഹായം ലഭിക്കുന്നുണ്ടെന്നാണ് പോലീസ് കരുതുന്നത്. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താൻ കഴിയാത്തതിൽ പോലീസിനെതിരേ വിമർശനം ഉയർന്നിരുന്നു.
അതിനിടെ കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സഞ്ജിത്തിന്റെ ഭാര്യ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും മുഖ്യപ്രതികളെല്ലാം ഇപ്പോഴും കാണാമറയത്താണെന്നും വ്യക്തമാക്കിയാണ് കുടുംബം കോടതിയിലെത്തിയത്.
സഞ്ജിത്ത് കൊലക്കേസ്; ഒരാൾ കൂടി പിടിയിൽ
08:25 PM Dec 23, 2021 | Deepika.com