തിരുവനന്തപുരം: സാമൂഹികവിദ്വേഷം വളർത്തുന്ന തരത്തിൽ നവമാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിനു സംസ്ഥാനത്ത് 30 കേസുകൾ രജിസ്റ്റർ ചെയ്തു. കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഒരാൾ അറസ്റ്റിലായി. കഴിഞ്ഞ അഞ്ചു ദിവസത്തെ കണക്കാണിത്.
ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് എറണാകുളം റൂറൽ പോലീസ് ജില്ലയിലാണ് - 13 കേസുകൾ. തിരുവനന്തപുരം റൂറൽ ഒന്ന്, കൊല്ലം സിറ്റി ഒന്ന്, ആലപ്പുഴ രണ്ട്, കോട്ടയം ഒന്ന്, തൃശൂർ റൂറൽ ഒന്ന്, പാലക്കാട് നാല്, മലപ്പുറം മൂന്ന്, കോഴിക്കോട് റൂറൽ രണ്ട്, കാസർഗോഡ് രണ്ട് എന്നിങ്ങനെയാണ് മറ്റു ജില്ലയിലെ കണക്കുകൾ.
എറണാകുളം റൂറൽ ജില്ലയിൽ നോർത്ത് പരവൂർ, കോതമംഗലം, മുവാറ്റുപുഴ, ചോറ്റാനിക്കര, കല്ലൂർക്കാട്, ആലുവ ഈസ്റ്റ്, ആലുവ വെസ്റ്റ്, ബിനാനിപുരം, എടത്തല, അങ്കമാലി, ചെങ്ങമനാട്, നെടുന്പാശ്ശേരി, പെരൂന്പാവൂർ പോലീസ് സ്റ്റേഷനുകളിലാണ് ഒരു കേസ് വീതം രജിസ്റ്റർ ചെയ്തത്. പാലക്കാട് കസബ, ടൗണ്‍ സൗത്ത്, കൊപ്പം, ഒറ്റപ്പാലം സ്റ്റേഷനുകളിലും ഒരു കേസ് വീതം രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നവമാധ്യമങ്ങളിലൂടെ സാമൂഹിക വിദ്വേഷം പ്രചരിപ്പിച്ചതിന് 30 കേസ്; ഒരു അറസ്റ്റ്
06:56 PM Dec 23, 2021 | Deepika.com