കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് വർധിച്ചത്. ഇതോടെ പവന് 36,280 രൂപയും ഗ്രാമിന് 4,535 രൂപയുമായി.
തുടർച്ചയായ രണ്ടു ദിവസം ആഭ്യന്തര വിപണിയിൽ വില കുറഞ്ഞ ശേഷമാണ് ഇന്ന് വില കൂടിയത്. രണ്ടു ദിവസത്തിനിടെ പവന് 440 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു.
സ്വർണ വില കൂടി
12:17 PM Dec 23, 2021 | Deepika.com