പുൽവാമയിൽ റോഡരികിൽ സ്ഥാപിച്ച സ്ഫോടക വസ്തുക്കൾ കണ്ടെത്തി
12:00 PM Dec 23, 2021 | Deepika.com
ശ്രീനഗർ: പുല്‍വാമയില്‍ റോഡരികിൽ സ്ഥാപിച്ച സ്ഫോടക വസ്തുക്കള്‍ സുരക്ഷാസേന കണ്ടെത്തി. വാൻപോരയിലെ ന്യൂവ-ശ്രീനഗർ റോഡിലാണ് അഞ്ച് കിലോഗ്രാം ഐഇഡി ഭീകരർ സ്ഥാപിച്ചത്. സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കി. പ്രദേശത്ത് തെരച്ചിൽ നടത്തുന്നുണ്ട്.