പി​.ടി​യെ കാ​ണാ​ൻ മു​ഖ്യ​മ​ന്ത്രി എ​ത്തും

11:18 AM Dec 23, 2021 | Deepika.com
കൊ​ച്ചി: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും തൃ​ക്കാ​ക്ക​ര എം​എ​ൽ​എ​യു​മാ​യ പി.​ടി. തോ​മ​സി​ന് അ​ന്ത്യോ​പ​ചാ​രം അ​ര്‍​പ്പി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ കൊ​ച്ചി​യി​ലെ​ത്തും. തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള രാ​ഷ്ട്ര​പ​തി​യെ യാ​ത്ര​യ​യ​ച്ച ശേ​ഷം മു​ഖ്യ​മ​ന്ത്രി പു​റ​പ്പെ​ടും.

തൃ​ക്കാ​ക്ക​ര ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ല്‍ അ​ഞ്ച് മ​ണി​യോ​ടെ മു​ഖ്യ​മ​ന്ത്രി അ​ന്ത്യോ​പ​ചാ​രം അ​ര്‍​പ്പി​ക്കു​മെ​ന്നാ​ണ് വി​വ​രം. സം​സ്‌​കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം 5.30ന് ​ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ ര​വി​പു​രം പൊ​തു​ശ്മ​ശാ​ന​ത്തി​ൽ ന​ട​ക്കും.

പി.​ടി​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന് പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ​യാ​ണ് ഇ​ടു​ക്കി ഉ​പ്പു​തോ​ടി​ലെ ത​റ​വാ​ട്ടു​വീ​ട്ടി​ലെ​ത്തി​ച്ച​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ളാ​ണ് ത​ങ്ങ​ളു​ടെ പ്രി​യ നേ​താ​വി​ന് അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ വീ​ട്ടി​ലെ​ത്തി​യ​ത്. ഉ​പ്പു​തോ​ട്ടി​ലെ വീ​ട്ടി​ലെ പൊ​തു​ദ​ർ​ശ​ന​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ഇ​ടു​ക്കി ഡി​സി​സി ഓ​ഫീ​സ് വ​ഴി തൊ​ടു​പു​ഴ​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

തൊ​ടു​പു​ഴ രാ​ജ്ഭ​വ​നി​ൽ രാ​വി​ലെ ഏ​ഴ​ര​യോ​ടെ പൊ​തു​ദ​ർ​ശ​നം ന​ട​ത്തി. രാ​വി​ലെ ഒ​മ്പ​തോ​ടെ കൊ​ച്ചി പാ​ലാ​രി​വ​ട്ടം വ​യ​ലാ​ശേ​രി റോ​ഡി​ലെ വ​സ​തി​യി​ൽ എ​ത്തി​ച്ചു. ഇ​തി​നു​ശേ​ഷം ഡി​സി​സി ഓ​ഫീ​സി​ലും 1.30 വ​രെ എ​റ​ണാ​കു​ളം ടൗ​ണ്‍ ഹാ​ളി​ലും പൊ​തു​ദ​ര്‍​ശ​നം. ഉ​ച്ച​യ്ക്ക് രാ​ഹു​ൽ ഗാ​ന്ധി ടൗ​ണ്‍ ഹാ​ളി​ൽ ആ​ദ​രാ​ഞ്ജ​ലി​യ​ർ​പ്പി​ക്കും.