ഈ ​നാ​ട്ടി​ൽ പോ​ലീ​സ് ഇ​ല്ലേ..‍? പോ​ത്ത​ൻ​കോ​ട് അ​ച്ഛ​നെ​യും മ​ക​ളെ​യും ഗു​ണ്ട​ക​ൾ ആ​ക്ര​മി​ച്ചു

10:21 AM Dec 23, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പോ​ത്ത​ന്‍​കോ​ട്ട് വീ​ണ്ടും ഗു​ണ്ടാ വി​ള​യാ​ട്ടം. യാ​ത്ര​ക്കാ​രാ​യ അ​ച്ഛ​നെ​യും മ​ക​ളെ​യു​മാ​ണ് ഗു​ണ്ട​ക​ള്‍ ആ​ക്ര​മി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് നാ​ലം​ഗ ഗു​ണ്ടാ സം​ഘം ഇ​രു​വ​രെ​യും ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച​ത്.

പെ​ണ്‍​കു​ട്ടി​യു​ടെ മു​ഖ​ത്ത​ടി​ച്ച് മു​ടി​യി​ല്‍ കു​ത്തി​പ്പി​ടി​ച്ചു. നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ഫൈ​സ​ല്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​രാ​ണ് അ​ഴി​ഞ്ഞാ​ടി​യ​ത്. ജ്വ​ല്ല​റി ഉ​ട​മ​യെ വെ​ട്ടി നൂ​റു പ​വ​ന്‍​ക​വ​ര്‍​ന്ന കേ​സി​ലെ പ്ര​തി​യാ​ണ് ഫൈ​സ​ല്‍.