ന​ല്ലി​ട​യ​ന്‍ യേ​ശു​വി​നെ ചി​ത്രീ​ക​രി​ച്ച പു​രാ​ത​ന മോ​തി​രം ക​ണ്ടെ​ത്തി

07:27 AM Dec 23, 2021 | Deepika.com
ജ​റു​സ​ലേം: യേ​ശു​വി​നെ ഇ​ട​യ​നാ​യി ചി​ത്രീ​ക​രി​ക്കു​ന്ന മോ​തി​രം ഇ​സ്രേ​ലി പു​രാ​വ​സ്തു ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി. പു​രാ​ത​ന ക​പ്പ​ൽ​ച്ചേ​താ​വ​ശി​ഷ്ട​ങ്ങ​ളി​ൽ നി​ന്നാ​ണ് ആ​ട്ടി​ൻ​കു​ട്ടി​യെ തോ​ളി​ൽ ചു​മ​ക്കു​ന്ന ആ​ട്ടി​ട​യ​ൻ ബാ​ല​ന്‍റെ രൂ​പം കൊ​ത്തി​യ പ​ച്ച​ക്ക​ല്ലു പ​തി​പ്പി​ച്ച സ്വ​ർ​ണ​മോ​തി​രം ക​ണ്ടെ​ടു​ത്ത​ത്. ബൈ​ബി​ളി​ൽ യോ​ഹ​ന്നാ​ന്‍റെ സു​വി​ശേ​ഷ​ത്തി​ൽ യേ​ശു​വി​നെ ന​ല്ലി​ട​യ​നാ​യി വി​ശേ​ഷി​പ്പി​ക്കു​ന്നു​ണ്ട്.


പു​രാ​ത​ന സീ​സേ​റി​യാ തു​റ​മു​ഖ​ത്തി​ന​ടു​ത്ത് ക​ട​ലി​ൽ നി​ന്നാ​ണ് മോ​തി​രം ഉ​ൾ​പ്പെ​ടെ​യു​ള്ള പു​രാ​വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ​ത്. മൂ​ന്നാം നൂ​റ്റാ​ണ്ടി​ലെ വെ​ള്ളി, വെ​ങ്ക​ല റോ​മ​ൻ നാ​ണ​യ​ങ്ങ​ൾ, പ​തി​നാ​ലാം നൂ​റ്റാ​ണ്ടി​ൽ മം​ലൂ​ക്ക് കാ​ല​ഘ​ട്ട​ത്തി​ലെ വെ​ള്ളി നാ​ണ​യ​ങ്ങ​ളു​ടെ ഒ​രു വ​ലി​യ ശേ​ഖ​ര​വും ഇ​വ​യി​ലു​ണ്ട്.


ഒ​രു ക​ഴു​ക​ന്‍റെ രൂ​പ​ത്തി​ലു​ള്ള റോ​മ​ൻ കാ​ല​ഘ​ട്ട​ത്തി​ലെ പ്ര​തി​മ​ക​ളും കോ​മി​ക് മാ​സ്കും ദു​ഷ്ടാ​ത്മാ​ക്ക​ളെ അ​ക​റ്റാ​ൻ ഉ​ദ്ദേ​ശി​ച്ചു​ള്ള വെ​ങ്ക​ല മ​ണി​ക​ൾ, കി​ന്ന​രം കൊ​ത്തി​യ ചു​വ​ന്ന ര​ത്ന​ക്ക​ല്ലു​ള്ള മോ​തി​ര​വും ക​ണ്ടെ​ത്തി. തു​റ​മു​ഖ​ത്തി​ന​ടു​ത്ത് ന​ങ്കൂ​ര​മി​ട്ട ക​പ്പ​ലു​ക​ൾ കൊ​ടു​ങ്കാ​റ്റി​ലാ​കും ത​ക​ർ​ന്ന​തെ​ന്ന് ഇ​സ്രാ​യേ​ൽ ആ​ന്‍റി​ക്വി റ്റീ​സ് അ​ഥോ​റി​റ്റി പ​റ​ഞ്ഞു.

പ​ത്രോ​സ് കോ​ർ​ണോ​ലി​യ​സി​നെ മാ​മോ​ദീ​സ മു​ക്കി​യ​താ​യി ബൈ​ബി​ളി​ൽ പ​റ​യു​ന്ന സ്ഥ​ല​മാ​ണ് സീ​സേ​റി​യ.