മോ​ദി ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ശൈ​ലി മാ​റ്റി; രാ​ജ്യ​ത്തെ ഈ ​നി​ല​യി​ലെ​ത്തി​ച്ചു: ജെ.​പി.​ന​ഡ്ഡ

07:28 AM Dec 23, 2021 | Deepika.com
പ​നാ​ജി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ന്താ​രാ​ഷ്ട്ര വി​ഷ​യ​ങ്ങ​ളേ​ക്കു​റി​ച്ച് സം​സാ​രി​ക്കു​മ്പോ​ള്‍ ലോ​കം ഇ​പ്പോ​ള്‍ ഉ​റ്റു​നോ​ക്കു​ക​യാ​ണെ​ന്ന് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ.​പി.​ന​ഡ്ഡ. മോ​ദി ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന ശൈ​ലി മാ​റ്റി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഗോ​വ ബി​ജെ​പി​യു​ടെ 10 വ​ര്‍​ഷ​ത്തെ ഭ​ര​ണ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ട് പു​റ​ത്തി​റ​ക്കു​ന്ന ച​ട​ങ്ങി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ന​ഡ്ഡ. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന ശൈ​ലി​യി​ല്‍ ഇ​പ്പോ​ള്‍ മാ​റ്റ​മു​ണ്ട്. ഈ ​മാ​റ്റം സം​ഭ​വി​ച്ച​ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മൂ​ല​മാ​ണെ​ന്ന് നി​ങ്ങ​ള്‍ മ​ന​സി​ലാ​ക്ക​ണം

മോ​ദി പ്ര​ധാ​ന​മ​ന്ത്രി​യാ​യി വ​ന്ന​തോ​ടെ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ളി​ലേ​ക്കും ക്ഷേ​മ​ത്തി​ലേ​ക്കും ശ്ര​ദ്ധ തി​രി​ച്ചു. ന​മ്മെ അ​ഴി​മ​തി​ക്കാ​രു​ടെ ഒ​രു പി​ന്നാ​ക്ക രാ​ജ്യ​മാ​യി​ട്ടാ​ണ് ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത്. അ​തി​ല്‍ നി​ന്നാ​ണ് നാം ​ഇ​പ്പോ​ള്‍ ഉ​ള്ള നി​ല​യി​ലേ​ക്കെ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും ന​ഡ്ഡ കൂ​ട്ടി​ച്ചേ​ർ​ത്തു.